സെഞ്ച്വറി വക്കില്‍ ഗില്‍ മടങ്ങി; സായ് സുദര്‍ശനും അര്‍ധ സെഞ്ച്വറി; ഗുജറാത്തിന് മികച്ച സ്‌കോര്‍

ഗില്‍ 90 റണ്‍സ്, സായ് സുദര്‍ശന്‍ 52, ബട്‌ലര്‍ പുറത്താകാതെ 41
IPL 2025- Shubman Gill 90, Gujarat post 198
അർധ സെഞ്ച്വറി നേടി ​ഗിൽഎക്സ്
Updated on
1 min read

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ 199 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് ജിടി അടിച്ചത്.

പവര്‍പ്ലേയില്‍ ഗുജറാത്ത് ബാറ്റിങിനു കടിഞ്ഞാണിടാനായെങ്കിലും പിന്നീട് കാര്യങ്ങള്‍ കെകെആറിന്റെ കൈയില്‍ നിന്നു പോയി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഗുജറാത്ത് പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു. ജോസ് ബട്‌ലറും കാര്യമായ സംഭാവന നല്‍കി.

ഗില്ലാണ് ടോപ് സ്‌കോറര്‍. താരത്തിന് 10 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായി. 55 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം നായകന്‍ 90 റണ്‍സെടുത്തു. സായ് സുദര്‍ശനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും ബട്‌ലര്‍ക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമുയര്‍ത്തിയാണ് ഗില്‍ മടങ്ങിയത്.

സായ് സുദര്‍ശന്‍ 36 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സ് കണ്ടെത്തി. ബട്‌ലര്‍ എട്ട് ഫോറുകള്‍ സഹിതം 41 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രാഹുല്‍ തേവാടിയ പൂജ്യത്തിനു പുറത്തായി. ഷാരൂഖ് ഖാന്‍ 5 പന്തില്‍ 11 റണ്‍സെടുത്തു പുറത്താകാതെ നിന്നു. താരമാണ് സിക്‌സടിച്ച് സ്‌കോര്‍ 198ല്‍ എത്തിച്ചത്.

കെകെആറിനായി വൈഭവ് അറോറ, ഹര്‍ഷിത് റാണ, അന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com