ഭീകരാക്രമണത്തിൽ മരിച്ചവർക്കായി മൗനാചരണം; ഒന്നും ​ഗൗനിക്കാതെ സഹ താരവുമായി സംസാരിച്ച് ഹർദിക്; വൻ വിമർശനം (വിഡിയോ)

മത്സരത്തിനു മുന്നോടിയായാണ് പ​ഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ചത്
Hardik Pandya laughs during minute of silence in ipl
മൗനാചരണത്തിനിടെ സഹ താരവുമായി സംസാരിക്കുന്ന ഹർദിക്വിഡിയോ സ്ക്രീൻ ഷോട്ട്
Updated on
1 min read

ഹൈദരാബാദ്: ഐപിഎൽ മത്സരത്തിനു മുന്നോടിയായി കശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണത്തിനു ഇരയായവർക്ക് ആദരമർപ്പിച്ച് മൗനമാചരിച്ചിരുന്നു. എന്നാൽ മറ്റുള്ളവർ ആദർമർപ്പിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് നായകൻ ഹർ​ദിക് പാണ്ഡ്യ അതൊന്നും ശ്രദ്ധിക്കാതെ അടുത്തു നിന്ന സഹ താരത്തോട് ചരിച്ചു സംസാരിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തു വന്നതോടെ മുംബൈ ക്യാപ്റ്റനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.

ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരമർപ്പിക്കുമ്പോൾ അതു ​ഗൗനിക്കാതെ സംസാരം തുടർന്ന ഹർദികിന്റെ പ്രവൃത്തി അപമാനകരമാണെന്നു ഒരു വിഭാ​ഗം ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മത്സരത്തിൽ താരങ്ങൾ കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളത്തിലെത്തിയത്.

പോരാട്ടത്തിനു മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് മത്സരം തുടങ്ങിയത്. ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ക്യാപ്റ്റൻമാർ അപലപിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടമായർക്ക് ആ​ദമർപ്പിക്കുകയും ചെയ്തു. മത്സരത്തിനു മുന്നോടിയായുള്ള വെടിക്കെട്ട്, ചിയർ ​ഗേൾസിന്റെ നൃത്തം, സം​ഗീതം, ഡിജെ എന്നിവയെല്ലാം ഒഴിവാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com