
സെഞ്ചൂറിയന്‍: ടി20യില്‍ ചരിത്ര നേട്ടത്തിനൊപ്പമെത്തി അഫ്ഗാന്‍ റിസ്റ്റ് സ്പിന്നര്‍ റാഷിദ് ഖാന്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ റാഷിദും റെക്കോര്‍ഡിനൊപ്പമെത്തി. മുന്‍ വിന്‍ഡീസ് ഓള്‍ റൗണ്ടറും ഇതിഹാസ താരവുമായ ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോര്‍ഡിനൊപ്പമാണ് റാഷിദ് എത്തിയത്.
സൗത്ത് ആഫ്രിക്ക ടി20 (എസ്എ20) പോരാട്ടത്തില്‍ പ്രിട്ടോറിയ കാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ 2 വിക്കറ്റെടുത്തതോടെയാണ് താരം റെക്കോര്‍ഡിനൊപ്പമെത്തിയത്. മുംബൈ ഇന്ത്യന്‍സ് കേപ് ടൗണ്‍ നായകന്‍ കൂടിയായ റാഷിദിന്റെ ടി20യിലെ ആകെ വിക്കറ്റ് നേട്ടം 631ല്‍ എത്തി. ബ്രാവോയുടെ നേട്ടവും 631 തന്നെ. അടുത്ത മത്സരത്തില്‍ ഒരു വിക്കറ്റെടുത്ത ചരിത്ര നേട്ടത്തില്‍ റാഷിദ് ഒന്നാമനാകും.
460 മത്സരങ്ങളില്‍ നിന്നു 456 ഇന്നിങ്‌സുകള്‍ പന്തെറിഞ്ഞാണ് താരം 631 വിക്കറ്റുകളിലെത്തിയത്. ആവറേജ് 18.08, ഇക്കോണമി 6.49. നാല് തവണ 5 വിക്കറ്റ് നേട്ടവും ടി20 ഫോര്‍മാറ്റില്‍ റാഷിദിനുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, എസ്എ20 അടക്കം ലോകത്തെ വിവിധ ലീഗുകളില്‍ വ്യത്യസ്ത ടീമുകളുടെ നിര്‍ണായക താരമാണ് റാഷിദ്.
582 മത്സരങ്ങളില്‍ നിന്നു 546 ഇന്നിങ്‌സുകള്‍ കളിച്ചാണ് ബ്രാവോ 631 വിക്കറ്റുകള്‍ വീഴ്ത്തിയത്. 24.40 ആണ് ആവറേജ്. 8.26 ആണ് ഇക്കോണമി. 5 വിക്കറ്റ് നേട്ടം രണ്ട് തവണ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക