7 കിടിലൻ ഗോളുകള്‍! പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം സ്വപ്‌നക്കുതിപ്പ് തുടരുന്നു
ലണ്ടന്‍: നുനോ എസ്പിരിറ്റോ സാന്റോയുടെ നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വപ്‌നക്കുതിപ്പ് തുടരുന്നു. ഇന്ന് സ്വന്തം തട്ടകത്തില്‍ അവര്‍ ബ്രൈറ്റനെ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്കു തകര്‍ത്തു തരിപ്പണമാക്കി. പോയിന്റ് പട്ടികയില്‍ അവര്‍ മൂന്നാം സ്ഥാനത്ത്.
ക്രിസ് വുഡിന്റെ ഹാട്രിക്ക് ഗോളുകളാണ് വമ്പന്‍ ജയത്തിലേക്ക് ടീമിനെ നയിച്ചത്. ലെവിസ് ഡെങ്കിന്റെ സെല്‍ഫ് ഗോളാണ് നോട്ടിങ്ഹാം ഫോറസ്റ്റിന്റെ അക്കൗണ്ട് തുറക്കാന്‍ ഇടയാക്കിയത്.
25ാം മിനിറ്റില്‍ മോര്‍ഗന്‍ ഗിബ്‌സ് രണ്ടാം ഗോള്‍ വലയിലാക്കി. 32, 64, 69 മിനിറ്റുകളിലാണ് ക്രിസ് വുഡ് ഗോളുകള്‍ നേടിയത്. 89ാം മിനിറ്റില്‍ നെക്കോ വില്യംസ്, ഇഞ്ച്വറി സമയത്ത് ജോട്ട സില്‍വയും വല ചലിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക