
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി എസ്പാന്യോള്‍. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റയലിനെ എസ്പന്യോള്‍ സ്വന്തം തട്ടകത്തില്‍ വീഴ്ത്തി.
മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ടീമിന്റെ ജയം. കാര്‍ലോസ് റൊമേറോയാണ് വിജയ ഗോള്‍ നേടിയത്.
റയല്‍ കടുത്ത ആക്രമണം നടത്തിയപ്പോള്‍ അസ്പാന്യോള്‍ പ്രതിരോധം കടുപ്പിച്ചു. റയലിന്റെ 21 ശ്രമങ്ങള്‍. അതില്‍ ഗോളിലേക്ക് തൊടുത്തത് 7 എണ്ണം. എല്ലാം എസ്‌പോന്യോള്‍ പ്രതിരോധം നിര്‍വീര്യമാക്കി.
മറുഭാഗത്ത് 5 ശ്രമങ്ങളും അതില്‍ രണ്ട് ഗോള്‍ ശ്രമവും ഒരു ഗോളും. പന്ത് കൈവശം വച്ചത് വെറും 23 ശതമാനം. നല്‍കിയത് 242 പാസുകള്‍ മാത്രം. എസ്പാന്യോള്‍ പ്രതിരോധിച്ച് ജയം പിടിച്ചു.
എസ്പാന്യോളിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് റയലിന്റെ കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. 22 മത്സരങ്ങളില്‍ നിന്നു 49 പോയിന്റാണ് റയലിന്. ഇത്രയും മത്സരങ്ങള്‍ കൡച്ച നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡ് ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ 48 പോയിന്റുകളുമായി രണ്ടാമത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക