2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു രോഹിത് ശര്‍മ അതിവേഗ ടി20 സെഞ്ച്വറി നേടിയത്. 35 പന്തില്‍ നിന്നായിരുന്നു സെഞ്ച്വറി നേട്ടം. മത്സരത്തില്‍ പത്ത് സിക്‌സും 12 ഫോറുമാണ് രോഹിത് നേടിയത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലെ പ്രകടനത്തോടെയാണ് അഭിഷേക് ശര്‍മ പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ അതിവേഗ സെഞ്ച്വറിയില്‍ അഭിഷേക് രണ്ടാമത് എത്തി. 13 സിക്‌സും 7 ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. ഈ മത്സരത്തില്‍ ഇന്ത്യക്കാരന്‍ നേടുന്ന രണ്ടാമത്തെ അതിവേഗ ഫിഫ്റ്റിയും അഭിഷേക് സ്വന്തം പേരില്‍ എഴുതി
ടി20യിലെ ഇന്ത്യക്കാരുടെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറി മലയാളിത്താരം സഞ്ജു സാംസന്റെ പേരിലാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ നേട്ടം. 40 പന്തില്‍ നിന്ന് സഞ്ജു സെഞ്ച്വറി നേടി. എട്ട് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.
അതിവേഗ സെഞ്ച്വറിയില്‍ ഇന്ത്യക്കാരനായ നാലാമന്‍ തിലക് വര്‍മയാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിലായിരുന്നു തിലക് വര്‍മയുടെ നേട്ടം. 41 പന്തില്‍ നിന്നാണ് വര്‍മ സെഞ്ച്വറി നേടിയത്.
ടി20യില്‍ ഇന്ത്യക്കാരന്റെ അതിവേഗ ഫിഫ്റ്റി യുവരാജ് സിങ്ങിന്റെ പേരിലാണ്. 12 ബോളില്‍ ഇംഗ്ലണ്ടിനെതിരെയാണ് യുവരാജ് ഫിഫ്റ്റി നേടിയത്. മൂന്നാമത് സൂര്യകുമാര്‍ യാദവും കെഎല്‍ രാഹുലുമാണ്. ഇരുവരും ദക്ഷിണാഫ്രിക്കയ്ക്കും സ്‌ക്വാട്ട്‌ലന്‍ഡിനെതിരെയുമാണ് നേട്ടം കൈവരിച്ചത്. 18 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക