
റിയാദ്: 40ാം വയസിലേക്കുള്ള പ്രവേശം ഇരട്ട ഗോളടിച്ച് ആഘോഷിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരത്തിന്റെ പുതിയ ഗോളാഘോഷവും സമൂഹ മാധ്യമത്തില്‍ ഹിറ്റ്. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്റെ ഇരട്ട ഗോള്‍ മികവില്‍ മിന്നും ജയം പിടിച്ച് അല്‍ നസര്‍. അല്‍ വാസലിനെതിരായ പോരാട്ടത്തില്‍ 4-0ത്തിനു അല്‍ നസര്‍ വിജയം പിടിച്ചു.
44ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കിയാണ് റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ നേടിയത്. 78 മിനിറ്റില്‍ ഒരു സൂപ്പര്‍ ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോളും റൊണാള്‍ഡോ വലയിലാക്കി. ഈ ഗോളിനു പിന്നാലെയാണ് താരം പുതിയ ആഘോഷവുമായി ആരാധകരെ അമ്പരപ്പിച്ചത്.
ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയ റൊണാള്‍ഡോ പതിവു പോലെ ഉയര്‍ന്നു ചാടി തിരിഞ്ഞു നിന്നു. രണ്ടാം ഗോള്‍ വലയിലിട്ടപ്പോള്‍ താരം പന്ത് ഉയര്‍ന്നു വലയിലേക്ക് വീഴുന്നത് ആംഗ്യ ഭഷയില്‍ കാണിച്ചാണ് ആഘോഷിച്ചത്.
ഇരട്ട ഗോളുകള്‍ നേടിയതോടെ താരത്തിന്റെ കരിയറിലെ അന്താരാഷ്ട്ര (പോര്‍ച്ചുഗല്‍, ക്ലബ് ടീമുകള്‍) ഗോളുകളുടെ എണ്ണം 923ല്‍ എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക