
അഹമ്മദാബാദ്: വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) പുതിയ സീസണില്‍ ഗുജറാത്ത് ജയന്റ്‌സിനെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ നയിക്കും. സഹ ഓസീസ് താരം തന്നെയായ ബെത് മൂണിയായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്. താരത്തിനു പകരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍ നായക സ്ഥാനമേറ്റെടുക്കുന്നത്.
ഓസ്‌ട്രേലിയയുടെ 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 വനിതാ ലോകകപ്പിന്റെ താരവും ആഷ്‌ലി ഗാര്‍ഡ്‌നറായിരുന്നു.
ടൂര്‍ണമെന്റ് ആദ്യ സീസണ്‍ മുതല്‍ ഗുജറാത്ത് താരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍. രണ്ട് സീസണുകളിലായി 324 റണ്‍സും 17 വിക്കറ്റുകളും ടീമിനായി നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക