Milind Rege passes away
മിലിന്ദ് റെ​ഗെഎക്സ്

'എന്നിലെ സാധ്യതകൾ കണ്ടെത്തിയ മനുഷ്യൻ'- മുൻ മുംബൈ ക്യാപ്റ്റൻ മിലിന്ദ് റെ​ഗെയെ അനുസ്മരിച്ച് സച്ചിൻ

മുൻ മുംബൈ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെ​ഗെ അന്തരിച്ചു
Published on

മുംബൈ: മുംബൈ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെ​ഗെ (76) അന്തരിച്ചു. 1966 മുതൽ 12 വർഷത്തോളം മുംബൈ ടീമിൽ അം​ഗമായിരുന്നു ഓഫ് സ്പിന്നർ ഓൾ റൗണ്ടർ കൂടിയായ മിലിന്ദ് റെ​ഗെ. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

52 മത്സരങ്ങൾ മുംബൈക്കായി കളിച്ചു. തുടരെ 5 സീസണുകളിൽ മുംബൈ രഞ്ജി ട്രോഫി കിരീടം നേടുമ്പോൾ ടീമിൽ മിലിന്ദും അം​ഗമായിരുന്നു.

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ മുതൽ യശസ്വി ജയ്സ്വാൾ വരെയുള്ള ഒട്ടേറെ പ്രതിഭകളെ മുംബൈ ടീമിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ആളാണ് മിലിന്ദ് റെ​ഗെ. 1988ൽ മിലിന്ദ് സെലക്ടർ ആയിരുന്നപ്പോഴാണ് സച്ചിന് മുംബൈ രഞ്ജി ടീമിലേക്ക് വിളി എത്തുന്നത്.

അദ്ദേഹത്തിന്റെ മരണത്തിൽ സച്ചിൻ അനുശോചനം രേഖപ്പെടുത്തി. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ വ്യക്തിയാണ് മിലിന്ദെന്നു ഇതിഹാസം എക്സ് കുറിപ്പിൽ അനുസ്മരിച്ചു.

'മിലിന്ദ് റെഗെ സാറിൻ്റെ മരണവാർത്ത കേട്ടു. അതിയായി ദുഃഖിക്കുന്നു. ക്രിക്കറ്റിന് അപാരമായ സംഭാവനകൾ നൽകിയ അദ്ദേഹം യഥാർഥ മുംബൈ ക്രിക്കറ്റ് കളിക്കാരനായിരുന്നു. അദ്ദേഹവും മറ്റ് സിസിഐ അംഗങ്ങളും എന്നിലെ സാധ്യതകൾ കാണുകയും സിസിഐക്ക് വേണ്ടി കളിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. തിരിഞ്ഞുനോക്കുമ്പോൾ എൻ്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു അത്' - സച്ചിൻ എക്സിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com