
മിലാന്‍: സഹ താരങ്ങളുമായി തര്‍ക്കിച്ച് പെനാല്‍റ്റി എടുത്ത് ഉദിനെസെ താരം ലൊറെന്‍സോ ലുക്ക. ഇറ്റാലിയന്‍ സീരി എ പോരാട്ടത്തിനിടെയാണ് ഗ്രൗണ്ടില്‍ നടകീയ സംഭവങ്ങള്‍. ലെച്ചെക്കെതിരായ മത്സരത്തില്‍ ഉദിനെസെ ഒറ്റ ഗോളിനു വിജയം സ്വന്തമാക്കി. ഈ ഗോള്‍ പെനാല്‍റ്റിയിലൂടെ ലുക്ക വലയിലിടുകയായിരുന്നു.
32ാം മിനിറ്റിലാണ് നടകീയ സംഭവങ്ങള്‍. ഉദിനെസെയ്ക്ക് അനുകൂലമായി റഫറിയുടെ പെനാല്‍റ്റി വിളി വന്നു.
സാധാരണയായി ടീമിന്റെ പെനാല്‍റ്റി കിക്കുകള്‍ എടുക്കാറുള്ളത് ക്യാപ്റ്റന്‍ ഫ്‌ളോറിയന്‍ തൗവിനാണ്. താരം കിക്കെടുക്കുമെന്നു തന്നെ പ്രതീക്ഷിക്കപ്പെട്ടു.
എന്നാല്‍ അതിനിടെ പന്തുമായി ലുക്ക നില്‍ക്കുന്നുണ്ടായിരുന്നു. തൗവിന്‍ പന്ത് ചോദിച്ചെങ്കിലും ലുക്ക കൊടുക്കാന്‍ തയ്യാറായില്ല. സഹ താരങ്ങളില്‍ പലരും വന്നു പന്ത് ക്യാപ്റ്റനു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും താരം വഴങ്ങിയില്ല. വെറ്ററന്‍ ചിലി താരം അലക്‌സിസ് സാഞ്ചസടക്കമുള്ളവര്‍ ലുക്കയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും ലുക്ക മൈന്‍ഡ് ചെയ്യാതെ വാശിയോടെ നിന്നു.
ഒടുവില്‍ റഫറി എല്ലാവരേയും മാറ്റി. ലുക്ക തന്നെ കിക്കെടുക്കുകയും ഗോള്‍ നേടുകയും ചെയ്തു. ഗോളടിച്ചതിനു പിന്നാലെ താരത്തെ കളിയിൽ നിന്നു പിൻവലിച്ച് പകരം മറ്റൊരു താരത്തെ കോച്ച് കളത്തിലിറക്കുകയും ചെയ്തു.
അതു നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു. എന്നാല്‍ കിക്ക് ഗോളായതോടെ ലുക്ക രക്ഷപ്പെട്ടു. മത്സരത്തിൽ ഉദിനെസെ 1-0ത്തിനു വിജയം സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ