15 പന്തില്‍ 20, രോഹിത് ക്ലീന്‍ ബൗള്‍ഡ്; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ 242 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്നു. ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മടങ്ങിയത്.
രോഹിത് 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും പറത്തി മിന്നല്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ താരത്തെ ഷഹീന്‍ ഷാ അഫ്രീദി ബൗള്‍ഡാക്കി.
നിലവില്‍ 8 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 60 കടന്നിട്ടുണ്ട്. 35 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 5 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് വിചാരിച്ച പോലെ റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചില്ല. അമിത പ്രതിരോധത്തിലൂന്നിയ മുന്‍നിര ബാറ്റിങ് നിരയുടെ പ്രകടനം അവരെ ചതിച്ചു. അവര്‍ 49.4 ഓവറില്‍ 241 റണ്‍സിനു പുറത്തായി. ഖുഷ്ദില്‍ ഷായുടെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് അവരെ നയിച്ചത്. താരം 2 സിക്സുകള്‍ സഹിതം താരം 38 റണ്‍സെടുത്തു മടങ്ങി.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രണ്ട് പേര്‍ റണ്ണൗട്ടായി.
പാക് നിരയില്‍ സൗദ് ഷക്കീല്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 5 ഫോറുകള്‍ സഹിതം 76 പന്തില്‍ 62 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സ് കണ്ടെത്തി. റിസ്വാനെ അക്ഷര്‍ പട്ടേലും സൗദ് ഷക്കീലിനെ ഹര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക