ഹർ​ദിക് കൈയിൽ കെട്ടിയ ആ വാച്ച്, വില കേട്ടാൽ ഞെട്ടും! റിച്ചാർഡ് മില്ലിന്റെ റയർ എഡിഷൻ

കമ്പനി ആകെ 50 വാച്ചുകൾ മാത്രമാണ് ഈ എഡിഷനിൽ ഇറക്കിയിട്ടുള്ളത്
Hardik Pandya Wears Limited Edition Richard Mille Watch
ഹർദിക് പാണ്ഡ്യ, റിച്ചാർഡ് മിൽ വാച്ച്പിടിഐ, എക്സ്
Updated on

ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ കൈയിൽ കെട്ടിയ വാച്ചിലായിരുന്നു. റിച്ചാർഡ് മിൽ എന്ന കമ്പനിയുടെ ആർഎം 67- 02 എന്ന വാച്ചാണ് മത്സരത്തിൽ ഹർദിക് കൈയിൽ ധരിച്ചിരുന്നത്. വാച്ചിന്റെ റയർ എ‍ഡിഷനായ സ്കെൽട്ടൻ ഡയൽ ആൻഡ് ഓറഞ്ച് ടെക്സ്റ്റൈൽ സ്ട്രാപ്പുള്ള വാച്ചാണിത്. കമ്പനി ആകെ 50 വാച്ചുകൾ മാത്രമാണ് ഈ എഡിഷനിൽ ഇറക്കിയിട്ടുള്ളത്. അതിലൊന്നാണ് ഹർദിക് സ്വന്തമാക്കിയത്.

വിപണിയിൽ കോടികളുടെ വിലയാണ് ഈ വാച്ചിന്റെ മോഡലുകൾക്കുള്ളത്. 2.5 കോടി മുതൽ 15 കോടി വരെ ഇവയ്ക്ക് വില വരും.

കായിക രം​ഗത്തെ ഈ വാച്ചിന്റെ ആരാധകർ ചില്ലറയല്ല. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‍ലി, സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ തുടങ്ങി നിര‍വധി സൂപ്പർ താരങ്ങൾ കൈയിൽ ധരിക്കുന്ന വാച്ചാണിത്.

ഫോർമുല വൺ ഡ്രൈവർമാരായ ചാൾസ് ലെക്ലെർക്, മുൻ ചാംപ്യൻ ഫിലിപ് മാസ എന്നിവരടക്കമുള്ളവരും റിച്ചാർഡ് മിൽ കമ്പനിയുടെ വാച്ചാണ് ധരിക്കുന്നത്. ഹോളിവുഡിൽ മാർ​ഗറ്റ് റോബി, ഫാറൽ വില്ല്യംസ് അടക്കമുള്ളവരും ഈ വാച്ചിന്റെ ആരാധകർ തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com