കേപ് ടൗണ്‍: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക. രണ്ടാം ദിനം കളി പുരോഗമിക്കുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെന്ന നിലയില്‍.
ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ ടെംബ ബവുമയും ആദ്യ ദിനത്തില്‍ സെഞ്ച്വറി നേടി ടീമിനു കരുത്തായിരുന്നു.
211 റണ്‍സുമായി റിക്കല്‍ടന്‍ ക്രീസില്‍ തുടരുന്നു. താരം 25 ഫോറും ഒരു സിക്‌സും തൂക്കി. 9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കൻ താരം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്നത് എന്നതും ഈ ഇന്നിങ്സിനെ ശ്രദ്ധേയമാക്കുന്നു. കെയ്ല്‍ വെരെയ്‌നാണ് റിക്കല്‍ടനൊപ്പം ക്രീസിലുള്ളത്. താരം 53 റണ്‍സെടുത്തിട്ടുണ്ട്.
ടെംബ ബവുമ 106 റണ്‍സെടുത്താണ് പുറത്തായത്. താരം 9 ഫോറും 2 സിക്‌സും തൂക്കി. എയ്ഡന്‍ മാര്‍ക്രം (17), വിയാന്‍ മള്‍ഡര്‍ (5), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (0), ഡേവിഡ് ബഡിങ്ഹാം (5) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക