സിഡ്‌നി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോഹ്‌ലി ശരീരത്തില്‍ ഇടിച്ച സംഭവം വിവാദമായതിനു പിന്നാലെ ഇന്ത്യന്‍ താരത്തെ പ്രകീര്‍ത്തിച്ച് ഓസ്‌ട്രേലിയന്‍ താരം സാം കോണ്‍സ്റ്റാസ്. വിരാട് ഇതിഹാസ താരമാണെന്നും അദ്ദേഹത്തിനെതിരെ കളിക്കുന്നത് തന്നെ ബഹുമതിയാണെന്നും കോണ്‍സ്റ്റാസ് പറഞ്ഞു. ടെസ്റ്റിന്റെ തുടക്കം മുതല്‍ ഇരുടീമുകളും തമ്മില്‍ വാശിയേറിയ ചില സംഭവങ്ങള്‍ ഗ്രൗണ്ടില്‍ കാണാമായിരുന്നു. പരമ്പരയില്‍ ഇന്ത്യയെ ഒറ്റക്ക് നിലനിര്‍ത്തിയ ലോകോത്തര പേസര്‍ ബുംറയുമായും ഓസിസ് യുവതാരം വഴക്കിട്ടിരുന്നു. അതേസമയം പരമ്പരയില്‍ ബുംറയ്‌ക്കെതിരെ സ്‌കൂപ്പ് ഷോട്ട് കളിക്കുകയും ചെയ്ത് താരം ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു.
മത്സരത്തിനിടെ വിരാട് കോണ്‍സ്റ്റാസിന്റെ ചുമലില്‍ ഇടിച്ചത് വലിയ തര്‍ക്കത്തിന് കാരണമായി. ഈ സംഭവം ഇന്ത്യയെയും ഓസ്ട്രേലിയയെയും വ്യത്യസ്ത രീതികളില്‍ ഇളക്കിമറിച്ചു. കോഹ് ലിയെ കോമാളിയായി ഓസിസ് മാധ്യമങ്ങള്‍ ചിത്രികരിച്ചിരുന്നു. അവസാന ദിവസം വിജയത്തിനായി 340 റണ്‍സ് പിന്തുടരുന്നതിനിടെ ഇന്ത്യ 155 റണ്‍സിന് ഓള്‍ ഔട്ടായി. മത്സരത്തില്‍ കോഹ് ലി ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ആരാധകരോട് കോഹ് ലിയെ അഭിനന്ദിക്കാന്‍ കോണ്‍സ്റ്റാസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
താന്‍ വിരാടിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തിനെതിരെ കളിക്കുന്നത് ബഹുമതിയാണെന്നും കോണ്‍സ്റ്റാസ് അഭിമുഖത്തില്‍ പറഞ്ഞു. വിരാട് ഒരു 'ബഹുമാനിത' വ്യക്തിയാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു- കോണ്‍സ്റ്റാസ് പറഞ്ഞു. 'എന്റെ കുടുംബം മുഴുവന്‍ വിരാടിനെ സ്‌നേഹിക്കുന്നു. ചെറുപ്പം മുതലേ ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നു, ക്രിക്കറ്റില ഇതിഹാസമാണ് കോഹ് ലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി മികച്ച പ്രകടനം കാഴ്ചവച്ച കോണ്‍സ്റ്റാസ്, നാല് ഇന്നിംഗ്സുകളില്‍ നിന്നായി, 60, 8, 23, 22 എന്നിങ്ങനെ സ്‌കോറുകള്‍ നേടി. 2024 ലെ ഓസ്ട്രേലിയയുടെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് വിജയത്തില്‍ കോണ്‍സ്റ്റാസ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക