വഡോദര: ഒറ്റ ഓവറിലെ ആറ് പന്തുകളും ഫോറടിച്ച് തമിഴ്‌നാട് ഓപ്പണര്‍ എന്‍ ജഗദീശന്‍. വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലാണ് താരത്തിന്റെ വെടിക്കെട്ട്.
ഒറ്റ ഓവറില്‍ പിറന്നത് 29 റണ്‍സ്. രാജസ്ഥാന്‍ പേസര്‍ അമന്‍ സിങ് ഷെഖാവത് എറിഞ്ഞ ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ തന്നെ ഈ വെടിക്കെട്ട് വന്നു.
രണ്ടാം ഓവറിലെ ആദ്യ പന്ത് വൈഡും ഫോറുമായി. പിന്നാലെ താരം എറിഞ്ഞ ആറ് പന്തുകളും ജഗദീശന്‍ ബൗണ്ടറി കടത്തി. ഇതോടെയാണ് ഈ ഓവറില്‍ മൊത്തം 29 റണ്‍സ് വന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 267 റണ്‍സെടുത്തു. തമിഴ്‌നാട് ബാറ്റിങ് തുടരുകയാണ്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ജഗദീശന്‍ 52 പന്തില്‍ 10 ഫോറുകള്‍ സഹിതം 65 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക