ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം എവര്‍ട്ടന്‍ മുന്‍ പരിശീലകന്‍ ഡേവിഡ് മോയസിനെ തിരിച്ചെത്തിക്കുന്നു. കഴിഞ്ഞ ദിവസം പരിശീലകന്‍ ഷോന്‍ ഡയ്ചിനെ എവര്‍ട്ടന്‍ പുറത്താക്കിയിരുന്നു. സീസണിലെ മോശം ഫോമാണ് കോച്ചിന്റെ കസേര ഇളക്കിയത്.
എവര്‍ട്ടന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്താണ്. തരംതാഴ്ത്തല്‍ ഭീഷണിയിലാണ് അവര്‍. അവരെ വിജയ വഴിയില്‍ തിരിച്ചെത്തിക്കുക തരംതാഴ്ത്തലില്‍ നിന്നു രക്ഷിച്ചെടുക്കുക എന്നതാണ് മോയസിന്റെ മുന്നിലെ വെല്ലുവിളി.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോയസ് എവര്‍ട്ടനില്‍ തിരിച്ചെത്തുന്നത്. നേരത്തെ 2002 മുതല്‍ 2013 വരെ എവര്‍ട്ടന്‍ കോച്ചായിരുന്നു മോയസ്. നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷം ടീമിന്റെ പടിയിറങ്ങിയ മോയസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായെങ്കിലും ഒറ്റ സീസണ്‍ മാത്രമാണ് അവിടെ തുടര്‍ന്നത്. പിന്നീട് റയല്‍ സോസിഡാഡ്, സണ്ടര്‍ലാന്‍ഡ്, വെസ്റ്റ് ഹാം ടീമുകളേയും പരിശീലിപ്പിച്ചു.
5 സ്വര്‍ണം, 3 വെള്ളി 2 വെങ്കലം; കാട്ടു തീ വിഴുങ്ങിയത് അമേരിക്കന്‍ നീന്തല്‍ താരം ഗാരി ഹാളിന്‍റെ 10 ഒളിംപിക്‌സ് മെഡലുകളും വീടും
കഴിഞ്ഞ സീസണില്‍ വെസ്റ്റ് ഹാമില്‍ നിന്നു പടിയിറങ്ങി. വെസ്റ്റ് ഹാമില്‍ രണ്ട് ടേമുകളിലായി ഏഴ് വര്‍ഷത്തേളം ടീമിനൊപ്പം തുടര്‍ന്നു. നീണ്ട കാലത്തെ വെസ്റ്റ് ഹാമിന്റെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട പരിശീലകന്‍ കൂടിയാണ് മോയസ്. 2022-23 സീസണില്‍ യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടമാണ് പരിശീലകന്‍ ടീമിനു സമ്മാനിച്ചത്. കഴിഞ്ഞ സീസണോടെ വെസ്റ്റ് ഹാം പടിയിറങ്ങിയ മോയസ് നിലവില്‍ മറ്റ് ടീമുകളിലേക്കൊന്നും പോയിരുന്നില്ല.
വെസ്റ്റ് ഹാം ഈ സീസണില്‍ മോയസിനു പകരം സ്പാനിഷ് കോച്ച് ലോപറ്റേഗിയെ എത്തിച്ചെങ്കിലും അവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആറ് മാസത്തിനുള്ളില്‍ കഴിഞ്ഞ ദിവസം ടീം ലോപറ്റേഗിയെ പുറത്താക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക