6 ഇന്നിങ്‌സ്, 5 സെഞ്ച്വറി; കരുണ്‍ നായര്‍ക്ക് റെക്കോര്‍ഡ്, ഇന്ത്യന്‍ ടീമിന്റെ വാതില്‍ വീണ്ടും തുറക്കുമോ?

വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കത്തും ഫോമില്‍
Karun Nair equals record
കരുണ്‍ നായര്‍എക്സ്
Updated on
1 min read

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ മാരക ഫോമില്‍ ബാറ്റ് വീശുന്ന വിദര്‍ഭ ക്യാപ്റ്റനും മലയാളി വേരുകളുള്ള താരവുമായ കരുണ്‍ നായര്‍ക്ക് റെക്കോര്‍ഡ് നേട്ടം. ഇതുവരെയായി ആറ് ഇന്നിങ്‌സുകളില്‍ നിന്നു താരം 5 സെഞ്ച്വറികള്‍ നേടി. ഇതോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നാരായണ്‍ ജഗദീശന്‍ നേടിയ റെക്കോര്‍ഡിനൊപ്പം താരം എത്തി.

കരുണിന്റെ കരുത്തില്‍ വിദര്‍ഭ സെമി ഫൈനലിലേക്ക് മുന്നേറി. രാജസ്ഥാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഴ്ത്തിയാണ് വിദര്‍ഭയുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ കരുണ്‍ നായര്‍ പുറത്താകാതെ 82 പന്തില്‍ 13 ഫോറും 5 സിക്സും സഹിതം 122 റണ്‍സെടുത്തു. ജമ്മുവിനെതിരെ 112*, ഛത്തീസ്ഗഢിനെതിരെ 44*, ചണ്ഡീഗഢിനെതിരെ 163*, തമിഴ്‌നാടിനെതിരെ 111*, ഉത്തര്‍പ്രദേശിനെതിരെ 112 എന്നിങ്ങനെയാണ് താരം മറ്റ് മത്സരങ്ങളില്‍ അടിച്ചു കൂട്ടിയത്.

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ തലവേദന സമ്മാനിക്കുന്നതാണ് താരത്തിന്റെ കത്തുന്ന ഫോം. ഇന്ത്യന്‍ ടീമിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം താരത്തെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരത്തിന്റെ നിലവിലെ ഫോം സെലക്ടര്‍മാര്‍ക്ക് തള്ളിക്കളയാന്‍ സാധിക്കില്ല.

2016ല്‍ സിംബാബ്‌വെക്കെതിരെയാണ് കരുണ്‍ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ 7, 39 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. പിന്നീട് ടീമില്‍ ഇടം കിട്ടിയതുമില്ല.

ടെസ്റ്റിലും ആ വര്‍ഷം താരം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് പുറത്താകാതെ 303 റണ്‍സെടുത്തു കരുണ്‍ ചരിത്രമെഴുതി. ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടേ രണ്ട് താരങ്ങളില്‍ ഒരാളെന്ന പെരുമ ഇന്നും കരുണിന്റെ പേരില്‍ തന്നെ. വീരേന്ദര്‍ സെവാഗാണ് മറ്റൊരാള്‍.

പിന്നീട് ടെസ്റ്റ് ടീമിലും താരത്തിനു ഇടമില്ലാതെ പോയി. ഓസ്‌ട്രേലിയക്കെതിരെ 2017ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com