
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ് ലിക്ക് ഇഷ്ടമല്ലെന്ന ഒറ്റക്കാരണത്താലാണ് 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് അംബാട്ടി റായുഡു പുറത്തായതെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. അപ്രതീക്ഷിതമായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പ് ടീമിലെത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.
ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ റായുഡു തന്നെ സെലക്ഷന്‍ കമ്മറ്റിക്കെതിരെ ആഞ്ഞടിച്ചിരുന്നു. അന്ന് സെലക്ഷന്‍ കമ്മറ്റി തലവനായിരുന്ന എംഎസ്‌കെ പ്രസാദ് ഇടപെട്ടാണ് റായുഡുവിനെ മാറ്റിയതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ കോഹ്ലിയാണ് എല്ലാറ്റിനും പിന്നിലെന്നാണ് റോബിന്‍ ഉത്തപ്പയുടെ പുതിയ വെളിപ്പെടുത്തല്‍.
'വിരാട് കോഹ്ലിക്ക് ആരെയെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍, നല്ലതെന്ന് തോന്നിയില്ലെങ്കില്‍, അപ്പോള്‍ തന്നെ ടീമില്‍ നിന്നും പുറത്താകും. അംബാട്ടു റായുഡുവാണ് അതിന്റെ വലിയ ഉദാഹരണം'. റോബിന്‍ ഇത്തപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെ പേരില്‍ യുവരാജ് സിങിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് പിന്നിലും കോഹ് ലിയാണെന്ന് നേരത്തെ ഉത്തപ്പ ആരോപിച്ചിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക