
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. ഉത്തര്‍പ്രദേശിലെ മഛ്‌ലിഷഹറില്‍നിന്നുള്ള ലോക്‌സഭാംഗം പ്രിയ സരോജാണു റിങ്കുവിന്റെ വധുവെന്നാണു വിവരം. വിവാഹ തീയതി പുറത്തുവന്നിട്ടില്ലെങ്കിലും താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായാണു റിപ്പോര്‍ട്ടുകള്‍. അതേസമയം റിങ്കു സിങ്ങിന്റെയും പ്രിയയുടേയും കുടുംബം വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ചിട്ടില്ല.
സമാജ്‌വാദി പാര്‍ട്ടിയുടെ യുപിയിലെ മുതിര്‍ന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസ്സുകാരിയായ പ്രിയ സരോജ്. നിയമത്തില്‍ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ ബിജെപിയുടെ ഭോലനാഥിനെ തോല്‍പിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകള്‍ക്കായിരുന്നു പ്രിയ സരോജിന്റെ വിജയം. ഐപിഎല്‍ മെഗാലേലത്തിനു മുന്‍പ് 13 കോടി രൂപ നല്‍കി റിങ്കു സിങ്ങിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയിരുന്നു. ട്വന്റി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് റിങ്കു.
ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന റിങ്കു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ദേശീയ ടീമിന്റെ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. ഫിനിഷര്‍ റോളില്‍ തിളങ്ങിയതോടെ ഇന്ത്യന്‍ ട്വന്റി20 ടീമില്‍ താരത്തിനു തുടര്‍ച്ചയായി അവസരം ലഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക