27 കോടിയുടെ റെക്കോര്‍ഡ് തിളക്കം! ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കും
ലഖ്‌നൗ: ഐപിഎല്ലില്‍ ഒരു താരത്തിനു ലഭിക്കുന്ന സര്‍വകാല റെക്കോര്‍ഡ് തുകയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ച ഋഷഭ് പന്ത് ഈ സീസണില്‍ അവരുടെ ക്യാപ്റ്റനാകും. ചരിത്രമെഴുതിയാണ് ഇത്തവണ പന്ത് ലഖ്‌നൗവില്‍ എത്തിയത്.
റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന പന്തിനെ സ്വന്തം പാളയത്തില്‍ എത്തിക്കുകയായിരുന്നു. പന്തിനെ തിരിച്ചെത്തിക്കാന്‍ ഡല്‍ഹിയും കച്ച കെട്ടിയതോടെയാണ് ലേലം സര്‍വകാല റെക്കോര്‍ഡിട്ടത്.
കെഎല്‍ രാഹുലാണ് കഴിഞ്ഞ സീസണ്‍ വരെ ടീമിനെ നയിച്ചത്. താരത്തെ ഇത്തവണ ടീം നിലനിര്‍ത്തിയില്ല. ഇതോടെയാണ് പന്തിന്റെ വരവ്. ഡല്‍ഹി ടീം വിട്ട് ഋഷഭ് പന്ത് മറ്റൊരു ടീമിലെത്തുന്നതും ഇതാദ്യമാണ്.'ആഭ്യന്തര ക്രിക്കറ്റ് കളിക്കണം പോലും! ഫോമിലുള്ള കരുണിന് ഇടമില്ല, പിന്നെ ഇതിനൊക്കെ എന്തര്‍ഥം'- ഹര്‍ഭജന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക