രഞ്ജിയിൽ ജഡേജയും പന്തും നേർക്കുനേർ; കോഹ്‍ലി കളിക്കുന്നില്ല

രഞ്ജി പോരാട്ടങ്ങൾ ഈ മാസം 23 മുതൽ
Jadeja Vs Pant In Ranji Trophy
രവീന്ദ്ര ജഡേജഎക്സ്
Updated on

ന്യൂഡൽഹി: രഞ്ജി ട്രോഫി പോരാട്ടങ്ങൾ ഈ മാസം 23 മുതൽ വീണ്ടും ആരംഭിക്കും. മുതിർന്ന ഇന്ത്യൻ താരങ്ങൾ തിരികെ ആഭ്യന്തര ക്രിക്കറ്റിലെത്തുന്നു എന്നതാണ് സവിശേഷത. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ബിസിസിഐ കർശനമാക്കിയതോടെയാണ് താരങ്ങൾ തിരിച്ചത്തുന്നത്. ട

സ്പിൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർ ഇത്തവണ കളിക്കാനിറങ്ങുന്നുണ്ട്. ഡൽഹിയുടെ രഞ്ജിക്കുള്ള 22 അം​ഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ ടീമിൽ കോഹ്‍ലിയും പന്തും ഉൾപ്പെട്ടിരുന്നു.

എന്നാൽ കോഹ്‍ലി 23നു തുടങ്ങുന്ന രഞ്ജിയിൽ ഇറങ്ങുന്നില്ല. കഴുത്തിനേറ്റ പരിക്കാണ് കോഹ്‍ലിക്ക് വിനയായത്.

രവീന്ദ്ര ജഡേജ സൗരാഷ്ട്ര ടീമിൽ കളിക്കുമെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. താരം ടീം ക്യാംപിലെത്തി പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഡൽഹിയും സൗരാഷ്ട്രയും തമ്മിലാണ് പോരാട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com