
മെല്‍ബണ്‍: 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിന്റെ വക്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതലായി നില്‍ക്കുകയാണ് ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്. ഇന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ടെന്നീസ് ആരാധകര്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുന്ന പോരാട്ടമാണ്. മെല്‍ബണ്‍ പാര്‍ക്കില്‍ ഇന്ന് ജോക്കോവിചിനു വലിയ കടമ്പ കടക്കാനുണ്ട്.
അവസാന എട്ടിലെ പോരാട്ടത്തില്‍ സ്പാനിഷ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കരാസാണ് ജോക്കോയുടെ എതിരാളി. മെല്‍ബണ്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഇന്ന് ഉച്ചയ്ക്ക് ശേഷം അരങ്ങേറും.
കഴിഞ്ഞ സീസണില്‍ ഒറ്റ ഗ്രാന്‍ഡ് സ്ലാം കിരീടവും ജോക്കോയ്ക്ക് നേടാന്‍ സാധിച്ചിരുന്നില്ല. അല്‍ക്കരാസും യാന്നിക് സിന്നറും നാല് ഗ്രാന്‍ഡ് സ്ലാമുകളില്‍ രണ്ടെണ്ണം വീതം നേടി കിരീടങ്ങള്‍ പങ്കിട്ടു.
ഒളിംപിക്‌സിലാണ് അവസാനമായി ജോക്കോയും അല്‍ക്കരാസും അവസാനമായി ഏറ്റുമുട്ടിയത്. വിജയം ജോക്കോയ്‌ക്കൊപ്പം നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക