
ക്വലാലംപുര്‍: 5 താരങ്ങള്‍ 0 ത്തിനു പുറത്ത്. നാല് താരങ്ങള്‍ 1 റണ്‍സില്‍ മടങ്ങി. രണ്ട് താരങ്ങള്‍ 3 റണ്‍സും എടുത്തു. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 6 റണ്‍സ് ടോപ് സ്‌കോറര്‍ പദവി അലങ്കരിച്ചു. ടീം 9.1 ഓവര്‍ ബാറ്റ് വീശി എടുത്തത് വെറും 16 റണ്‍സ്.
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും സമോവയും തമ്മിലുള്ള മത്സരമാണ് ശ്രദ്ധേയമായത്. വിജയത്തിനാവശ്യമായ 17 റണ്‍സ് വെറും 10 പന്തില്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അവരുടെ വിജയം പത്ത് വിക്കറ്റിന്.
ഓപ്പണര്‍മാരായ സിമോണ്‍ ലോറന്‍സും ജെമ്മ ബോത്തയും 6 വീതം റണ്‍സുകള്‍ നേടി വിജയം ഉറപ്പിച്ചു. ശേഷിച്ച് 5 റണ്‍സ് എക്ട്രാ ഇനത്തിലും കിട്ടി.
2 ഓവറില്‍ 4 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത എന്‍താബിസെങ് നിനിയാണ് സമോവയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നത്. ഫയ് കൗളിങ്, കയ്‌ല റെയ്‌നെകെ, സെഷ്‌നി നായിഡു എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക