
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിന സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ സ്‌പെയിന്‍ താരം പൗല ബഡോസയെ അനായാസം വീഴ്ത്തിയാണ് നിലവിലെ ചാംപ്യന്‍ കൂടിയായ സബലേങ്കയുടെ മുന്നേറ്റം.
രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ ഒരു വെല്ലുവിളിയും ബഡോസ ഉയര്‍ത്തിയില്ല. സ്‌കോര്‍: 6-4, 6-2.
ഇതിഹാസ ബാറ്റര്‍, ലോകകപ്പ് സമ്മാനിച്ച നായകന്‍; മൈക്കല്‍ ക്ലാര്‍ക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയ്മില്‍
ഹാട്രിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് സബലേങ്ക ലക്ഷ്യമിടുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ ഇവിടെ കിരീടം നേടിയ സബലേങ്ക കരിയറിലെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടവും സബലേങ്കയ്ക്കായിരുന്നു.
1997, 98, 99 വർഷങ്ങളിൽ ഹാട്രിക്ക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ സ്വിറ്റ്സർലൻഡ് ഇതിഹാസം മാർട്ടിന ഹിംഗിസിനു ശേഷം ഈ നേട്ടം ആവർത്തിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും സബലേങ്കയെ കാത്തിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക