
റിയാദ്: സൗദി പ്രോ ലീഗിൽ ടോപ് സ്കോററായി പോർച്ചുഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ലീഗിൽ അൽ നസർ ടീമിനായി സീസണിൽ 13 ഗോളുകൾ അടിച്ചാണ് റൊണാൾഡോയുടെ മുന്നേറ്റം. കഴിഞ്ഞ ദിവസം അൽ ഖലീജിനെതിരായ പോരാട്ടത്തിൽ താരം ഇരട്ട ഗോളുകൾ നേടിയതോടെയാണ് തലപ്പത്തേക്ക് കയറിയത്. 16 മത്സരങ്ങളിൽ നിന്നാണ് 13 ഗോളുകൾ.
മത്സരത്തിൽ അൽ നസർ 3-1നു മത്സരം ജയിച്ചു കയറി. 65ാം മിനിറ്റിലാണ് മത്സരത്തിൽ താരം ആദ്യ ഗോൾ നേടിയത്. പിന്നാലെ ഇഞ്ച്വറി സമയത്ത് തന്റെ രണ്ടാം ഗോളും വലയിലാക്കി. സുൽത്താൻ അൽ ഗന്നമാണ് ശേഷിച്ച ഗോൾ നേടിയത്.
ഇരട്ട ഗോൾ നേട്ടത്തോടെ അൽ ഹിലാൽ താരം അലക്സാണ്ടർ മിത്രോവിചിനെയാണ് റൊണാൾഡോ പിന്തള്ളിയത്. താരത്തിനു 12 ഗോളുകൾ. അൽ ഇത്തിഹാദ് താരം കരിം ബെൻസമയാണ് മൂന്നാം സ്ഥാനത്ത്. ഫ്രഞ്ച് വെറ്ററൻ 11 ഗോളുകൾ സീസണിൽ ഇതുവരെ വലയിലാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക