
മുംബൈ: രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ സന്തോഷിക്കാന്‍ വക കിട്ടിയത് രവീന്ദ്ര ജഡേജയ്ക്ക് മാത്രം. ഡല്‍ഹിക്കെതിരായ രഞ്ജി പോരാട്ടത്തില്‍ സൗരാഷ്ട്രയ്ക്കായി ഇറങ്ങിയ ജഡേജ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
മുംബൈക്കായി കളത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), യശസ്വി ജയ്‌സ്വാള്‍ (4), ഡല്‍ഹിക്കായി കളത്തിലെത്തിയ ഋഷഭ് പന്ത് (1), പഞ്ചാബിനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ (4) എന്നിവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം.
പന്തടക്കമുള്ള താരങ്ങളെ വീഴ്ത്തിയാണ് ജഡേജ 5 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. താരത്തിന്റെ മികവില്‍ ഡല്‍ഹിയുടെ പോരാട്ടം 188 റണ്‍സില്‍ അവസാനിപ്പിക്കാന്‍ സൗരാഷ്ട്രയ്ക്ക് സാധിച്ചു.
സിദ്ധാര്‍ഥിന് 9 വിക്കറ്റുകള്‍
ഉത്താരാഖണ്ഡിനെതിരായ പോരാട്ടത്തില്‍ സിദ്ധാര്‍ഥ് ദേശായി 9 വിക്കറ്റുകള്‍ നേടി. 10 വിക്കറ്റുകളും നേടാന്‍ താരത്തിനു സാധിച്ചില്ല. ശേഷിച്ച ഒരു വിക്കറ്റ് ഹര്‍ഷ് പട്‌വാള്‍ പോക്കറ്റിലാക്കി. 36 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 9 വിക്കറ്റുകളും നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക