
മുംബൈ: നീണ്ട ഇടവേളയ്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി. റെഡ് ബോള്‍ ക്രിക്കറ്റില്‍ തുടരെ ഒരേ തരത്തില്‍ പുറത്തായി ഫോം നഷ്ടപ്പെട്ട് ഉഴലുന്ന താരം രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായി ഈ മാസം 30 മുതല്‍ കളിക്കും. 2013നു ശേഷം കോഹ്‌ലി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല.
മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് കോച്ചുമായ സഞ്ജയ് ബംഗാറിനു കീഴില്‍ പരിശീലനം നടത്തുകയാണ് ഇപ്പോള്‍ കോഹ്‌ലി. മുംബൈയിലാണ് ബംഗാറിനു കീഴില്‍ കോഹ്‌ലിയുടെ ബാറ്റിങ് പരിശീലനം.
താരത്തിന്റെ പരിശീലന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം പിന്നീട് എട്ട് ഇന്നിങ്‌സുകള്‍ കളിച്ച കോഹ്‌ലി നിരന്തരം ഓഫ് സൈഡിനു പുറത്തേക്കുള്ള പന്തില്‍ ബാറ്റ് വച്ച് ഒരേ തരത്തില്‍ തന്നെ പുറത്തായത് വലിയ ചര്‍ച്ചയായിരുന്നു.
ഈ മാസം 30 മുതല്‍ റെയില്‍വേസിനെതിരായ രഞ്ജി പോരാട്ടത്തില്‍ കോഹ്‌ലി ഡല്‍ഹിക്കായി കളിക്കാനിറങ്ങും. ഇന്ത്യന്‍ താരം ഋഷഭ് പന്തും ടീമിലുണ്ട്.
ഓസീസ് പരാജയത്തിനു പിന്നാലെ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിയമം ബിസിസിഐ കര്‍ശനമാക്കിയതോടെയാണ് കോഹ്‌ലി, രോഹിത്, ജഡേജ അടക്കമുള്ള താരങ്ങള്‍ രഞ്ജി കളിക്കാന്‍ ഇറങ്ങുന്നത്. രോഹിതും ജഡേജയുമെല്ലാം കഴിഞ്ഞ മത്സരത്തില്‍ കളിക്കാനിറങ്ങിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക