
ഇംഗ്ലണ്ടിനെതിരെ ടി20- പരമ്പരയില്‍ മോശം പ്രകടനം തുടരുകയാണ് സഞ്ജു സാംസണ്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ജോഫ്ര ആര്‍ച്ചറുടെ വേഗതയ്ക്ക് മുന്നില്‍ സഞ്ജു തുടര്‍ച്ചയായി വീഴുകയാണ്.
പരമ്പരയില്‍ ഇന്നലെ നടന്ന മൂന്നാം ടി20യില്‍ 6 പന്തില്‍ നിന്ന് 3 റണ്‍സ് എടുത്താണ് സഞ്ജു പുറത്തായത്. ആര്‍ച്ചറുടെ പന്തില്‍ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് സഞ്ജു മടങ്ങിയത്.
ഇപ്പോള്‍ സഞ്ജുവിന്റെ ടെക്‌നിക്കല്‍ പിഴവ് ചൂണ്ടിക്കാട്ടി മുന്‍താരം അമ്പാട്ടി റായിഡു രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജു, തന്റെ ടെക്നിക്ക് കാര്യമായി പരിശോധിക്കേണ്ട സമയമായെന്നാണ് റായിഡു പറയുന്നത്.
'സഞ്ജു സാംസണ്‍ തന്റെ ടെക്നിക്കില്‍ കാര്യമായി പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ലെഗ് സൈഡിലേക്ക് നീങ്ങിയിട്ട് പുള്‍ ഷോട്ട് കളിക്കാന്‍ കഴിയില്ല. നിങ്ങള്‍ സ്വയം ഒരു വശത്തേക്ക് മാറി ഒരു പുള്‍ ഷോട്ടിന് ശ്രമിക്കുന്നു. ക്രീസില്‍ മാറി പുള്‍ ഷോട്ട് കളിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കട്ട് ഷോട്ട് കളിക്കാനാണ് ശ്രമിക്കേണ്ടത്.'' റായിഡു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക