നിർണായകമായ 'രണ്ട് 53' റണ്‍സുകള്‍! തിരിച്ചടിച്ച് ഇന്ത്യ, ഇം​ഗ്ലണ്ടിന് ലക്ഷ്യം 182 റൺസ്

നാലാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ്
Hardik Pandya and Shivam Dube fifties
അർധ സെഞ്ച്വറികൾ നേടിയ ​ഹർദിക് പാണ്ഡ്യ, ശിവം ദുബെഎക്സ്
Updated on

പുനെ: തുടക്കത്തിലെ ഞെട്ടലില്‍ നിന്നു കരകയറി ഇംഗ്ലണ്ടിനു മുന്നില്‍ പൊരുതാവുന്ന സ്‌കോര്‍ വച്ച് ഇന്ത്യ. നാലാം ടി20 പോരാട്ടത്തില്‍ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഇംഗ്ലണ്ടിനു ജയത്തിലേക്ക് 182 റണ്‍സ്.

ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും റിങ്കു സിങ്, അഭിഷേക് ശര്‍മ എന്നിവരുടെ മികവുമാണ് ഇന്ത്യയെ തുണച്ചത്. രണ്ടാം ഓവറില്‍ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടപ്പെട്ട് 3ന് 12 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ നാല്‍വര്‍ സംഘം കരകയറ്റുകയായിരുന്നു. പരമ്പരയില്‍ ആദ്യമായി അവസരം കിട്ടിയ ശിവം ദുബെ നിര്‍ണായക ഇന്നിങ്‌സ് കളിച്ച് സ്ഥാന നേട്ടത്തെ ന്യായീകരിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഹര്‍ദിക് ബാറ്റിങ് ഫോം വീണ്ടെടുത്തതും ശ്രദ്ധേയമായി. റിങ്കു സിങും ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി.

ദുബെയും ഹര്‍ദികും 53 റണ്‍സ് വീതം നേടി. 30 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതമാണ് ഹര്‍ദികിന്റെ വിലപ്പെട്ട ഇന്നിങ്‌സ്. ദുബെ 34 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ടത്.

റിങ്കു സിങ് 26 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 19 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു.

ഞെട്ടിച്ച് സാഖിബ് മഹ്മൂദ്

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. താരം ഒരു റണ്‍സില്‍ മടങ്ങി. പിന്നാലെ വന്ന തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരും ബാറ്റിങില്‍ പരാജയപ്പെട്ടു. ഇരുവരും പൂജ്യത്തില്‍ മടങ്ങി. രണ്ടാം ഓവറിലാണ് ഈ കൂട്ട മടക്കം സംഭവിച്ചത്.

രണ്ടാം ഓവറില്‍ പന്തെടുത്ത ഇംഗ്ലീഷ് താരം സാഖിബ് മഹ്മൂദാണ് ഒറ്റ ഓവറില്‍ മൂവരേയും മടക്കിയത്. മാര്‍ക് വുഡിനു പകരം താരത്തെ ഉള്‍പ്പെടുത്തിയ ഇംഗ്ലണ്ടിന്റെ നീക്കം ഫലം കണ്ടു. ഏഴോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. റിങ്കു സിങും ശിവം ദുബെയും ചേര്‍ന്ന് പോരാട്ടം നയിക്കുകയാണ്.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ പരമ്പര ഉറപ്പിക്കാനും ഇംഗ്ലണ്ട് ഒപ്പമെത്താനുമായാണ് ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. മുഹമ്മദ് ഷമിയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് തിരിച്ചെത്തി. ധ്രുവ് ജുറേലിനു പകരം റിങ്കു സിങും വാഷിങ്ടന്‍ സുന്ദറിനു പകരം ശിവം ദുബെയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.

ഇംഗ്ലണ്ട് രണ്ട് മാറ്റവുമായാണ് കളിക്കുന്നത്. മാര്‍ക് വുഡിനു പകരം സാഖിബ് മഹ്മൂദും ജാമി സ്മിത്തിനു പകരം ജേക്കബ് ബേതേലും ടീമിലിടം കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com