
ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് (Women's ODI World Cup) പോരാട്ടങ്ങൾ സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ അരങ്ങേറും. ഇന്ത്യയിലെ നാല് വേദികളിലായാണ് പോരാട്ടം. ശ്രീലങ്കയിലെ കൊളംബോ റിസർവ് വേദിയായും ഐസിസി പ്രഖ്യപിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ കാര്യവട്ടം വേദിയാകില്ല.
ബംഗളൂരു, ഗുവാഹത്തി, ഇൻഡോർ, വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ വേദികൾ. പാകിസ്ഥാൻ വീടം ഇന്ത്യയിൽ കളിക്കാൻ വിസമ്മതം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊളംബോ റിസർവ് വേദിയായി ഐസിസി ഉൾപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ