Canada stars celebrate victory
കാനഡ താരങ്ങൾ വിജയം ആഘോഷിക്കുന്നു (ICC men's T20 World Cup 2026)x

ബഹാമയെ അനായാസം വീഴ്ത്തി; കാനഡ ടി20 ലോകകപ്പിന്

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടുന്ന 13ാം രാജ്യം
Published on

കിങ് സിറ്റി: അടുത്ത വര്‍ഷം അരങ്ങേറുന്ന ടി20 ലോകകപ്പിന് യോഗ്യത സ്വന്തമാക്കി കാനഡ. ഏഴ് വിക്കറ്റിനു ബഹാമാസിനെ വീഴ്ത്തിയാണ് കാനഡ യോഗ്യത സ്വന്തമാക്കിയത്. അമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ തുടരെ അഞ്ചാം വിജയമാണ് കാനഡ സ്വന്തമാക്കിയത്. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ്. ടൂര്‍ണമെന്റില്‍ യോഗ്യത ഉറപ്പിക്കുന്ന 13ാം രാജ്യമാണ്.

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കാനഡ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബഹാമ 19.5 ഓവറില്‍ കഷ്ടപ്പെട്ട് എടുത്തത് 57 റണ്‍സ്! കാനഡയുടെ കലീം സന 4 ഓവറില്‍ 2 മെയ്ഡനടക്കം 6 റണ്‍സിന് 3 വിക്കറ്റുകള്‍ കൊയ്ത് ബഹാമയെ തകര്‍ത്തു.

കാനഡയുടെ മറുപടി വെറും 5.3 ഓവറില്‍ അവസാനിച്ചു. അവര്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 61 റണ്‍സ് അടിച്ചാണ് ജയം പിടിച്ചത്.

കാനഡയ്ക്കായി ദില്‍പ്രീത് ബജ്‍വ 14 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തു. ഹര്‍ഷ് ഠാക്കൂര്‍ 8 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 14 റണ്‍സ് കണ്ടെത്തി.

Summary

ICC men's T20 World Cup 2026- Canadian men's cricket team has qualified for next year's ICC T20 World Cup in India and Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com