'ഇപ്പം തീരും, ഇപ്പം തീരുമെന്ന് 10 വര്‍ഷമായി കേള്‍ക്കുന്നു, ഞാന്‍ ഇവിടെ തന്നെ ഇല്ലേ'- ജസ്പ്രിത് ബുംറ

അസാധാരണ ബൗളിങ് ആക്ഷനുമായി എത്തി വര്‍ത്തമാന ക്രിക്കറ്റിലെ മികച്ച പേസറായി മാറിയതിന്റെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍
Bumrah match against England
Jasprit BumrahX
Updated on
1 min read

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി നിന്നു. ഇപ്പോള്‍ തന്റെ വിജയത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. അസാധാരണ ബൗളിങ് ആക്ഷനുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ ബുംറയുടെ കരിയര്‍ എട്ടോ പത്തോ മാസത്തിനുള്ളില്‍ അവസാനിക്കുമെന്നായിരുന്നു പല ക്രിക്കറ്റ് പണ്ഡിതരുടേയും വിധിയെഴുത്ത്.

ഏറ്റവും എളുപ്പത്തില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ബൗളിങ് ആക്ഷനായിട്ടും ആത്മവിശ്വാസവും കരുത്തും കൊണ്ട് വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ എന്ന വിളിപ്പേരുമായി ഏതാണ്ട് പത്ത് വര്‍ഷം ബുംറ താണ്ടിയിരിക്കുന്നു. ടെസ്റ്റില്‍ 14ാം തവണയും വിദേശ പിച്ചില്‍ 12ാം തവണയും അഞ്ച് വിക്കറ്റ് നേട്ടമെന്ന അപൂര്‍വ നാഴികക്കല്ല് താണ്ടിയാണ് അന്ന് വിധിയെഴുതിയവര്‍ക്ക് മുന്നില്‍ ബുംറ തലയുയര്‍ത്തി നില്‍ക്കുന്നത്.

പരിക്കുകള്‍ പറ്റി ഇടയ്ക്കിടെ ടീമില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ ആളുകള്‍ ബുംറയുടെ കരിയര്‍ അവസാനിച്ചതായി വിധിയെഴുതാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തിനു താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്.

'പത്ത് വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു. 12, 13 വര്‍ഷമായി ഐപിഎല്ലും കളിക്കുന്നുണ്ട്. ചിലര്‍ എന്റെ കരിയര്‍ പ്രവചിച്ചത് എട്ട് മാസം എന്നായിരുന്നു. ചിലര്‍ പത്ത് മാസവും. ഓരോ പരിക്കിന്റെ ഘട്ടത്തിലും അവന്‍ തീര്‍ന്നു എന്ന് ആളുകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. അവര്‍ പറയട്ടെ, ഞാന്‍ എന്റെ പ്രകടനം തുടരുക തന്നെയാണ്.'

'ഞാന്‍ എന്റെ പരമാവധി മികവ് പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. ബാക്കി ഈശ്വരനു വിടുന്നു.'

'ആളുകള്‍ എന്നെക്കുറിച്ച് എന്ത് ചിന്തിക്കണം പറയണം എന്നതൊന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. എന്റെ തലക്കെട്ടുകളുള്ള വാര്‍ത്തകള്‍ കാഴ്ചക്കാരെ സൃഷ്ടിക്കുന്നുണ്ട്. അതുപക്ഷേ എന്നെ അലട്ടുന്ന വിഷയമേ അല്ല. ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ തലയില്‍ കൊണ്ടു നടക്കുന്നുമില്ല'- ബുംറ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 6 റണ്‍സിന്റെ നേരിയ ലീഡാണ് ലഭിച്ചത്. എന്നാല്‍ മത്സരത്തില്‍ നിര്‍ണായക ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടിരുന്നു. ആ ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ 400നു മുന്‍പേ തന്നെ പുറത്താക്കി ഇന്ത്യക്ക് മികച്ച ലീഡ് നേടാമായിരുന്നു. ബുംറയുടെ പന്തിലും ക്യാച്ച് കൈവിട്ടിരുന്നു.

അത്തരം നിമിഷങ്ങളില്‍ നിരാശ തോന്നാറുണ്ട്. ചിലപ്പോള്‍ അസ്വസ്ഥനായെന്നും വരാം. എന്നാല്‍ അതെല്ലാം കളിയുടെ ഭാഗമാണ്. ചിലപ്പോള്‍ വീഴ്ചകള്‍ സംഭവിക്കും. അതില്‍ നിന്നെല്ലാം പാഠം പഠിച്ച് തിരുത്തലുകള്‍ വരുത്തുകയാണ് വേണ്ടത്. ബുംറ വ്യക്തമാക്കി.

Jasprit Bumrah's self-belief that has enabled the Indian pace spearhead to complete nearly a decade in international cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com