10 കളി, വീഴ്ത്തിയത് 69 വിക്കറ്റുകൾ! ഹർഷ് ദുബെ എഴുതി, രഞ്ജിയിൽ പുതു ചരിത്രം

റെക്കോർഡ് നേട്ടം തൊട്ട് വിദർഭയുടെ ഇടം കൈയൻ സ്പിന്നർ
Harsh Dubey creates history
ഹർഷ് ദുബെ എക്സ്
Updated on

നാ​ഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി വിദർഭയുടെ ഇടം കൈയൻ സ്പിന്നർ ഹർഷ് ​ദുബെ. ഒരു രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോർഡ് ഇനി താരത്തിനു സ്വന്തം.

കേരളത്തിനെതിരായ ഫൈനലിൽ 3 വിക്കറ്റുകൾ കൊയ്താണ് ഹർഷ് ദുബെ നേട്ടം തൊട്ടത്. 10 മത്സരങ്ങളിൽ നിന്നു 19 ഇന്നിങ്സുകൾ പന്തെറിഞ്ഞ് താരം ഇത്തവണ വീഴ്ത്തിയത് 69 വിക്കറ്റുകൾ.

2019 സീസണിൽ ബിഹാർ താരം അശുതോഷ് അമൻ നേടിയ 68 വിക്കറ്റുകളുടെ റെക്കോർഡാണ് ഹർഷ് പഴങ്കഥയാക്കിയത്. കേരളത്തിന്റെ ആദിത്യ സാർവതെ, സൽമാൻ നിസാർ, എംഡി നിധീഷ് എന്നിവരുടെ വിക്കറ്റുകളാണ് ഹർഷ് ​ദുബെ വീഴ്ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com