
ദുബായ്: ഇന്ത്യയും ന്യൂസിലന്‍ഡും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്നു നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരു ടീമുകള്‍ക്കും സമര്‍ദ്ദമില്ല. മത്സര ഫലം ഗ്രൂപ്പ് ചാംപ്യന്‍മാര്‍ ആരെന്ന കാര്യം മാത്രമാണ് തീരുമാനിക്കുന്നത്. ഇരു ടീമുകളും തുടരെ രണ്ട് വിജയങ്ങളുമായി സെമി ഉറപ്പിച്ചു നില്‍ക്കുന്നവര്‍.
ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമിയില്‍ എതിരാളികളായി വരിക ഓസ്‌ട്രേലിയ. തോറ്റാല്‍ എതിരാളികള്‍ ദക്ഷിണാഫ്രിക്ക. സമാനമാണ് ന്യൂസിലന്‍ഡിനും. ജയിച്ചാല്‍ ഓസ്‌ട്രേലിയ തോറ്റാല്‍ ദക്ഷിണാഫ്രിക്ക.
ഗ്രൂപ്പ് ബി ചാംപ്യന്‍മാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചത്. ഓസ്‌ട്രേലിയ ഒരു ജയവും രണ്ട് മത്സരങ്ങള്‍ മഴയില്‍ ഒലിച്ചതോടെ രണ്ട് പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് 5 പോയിന്റുകളാണ് ഉള്ളത്.
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരേയും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരേയുമാണ് സെമിയില്‍ നേരിടുക.
നിലവില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറന്നിട്ടുണ്ട്. ഇന്ത്യ- ന്യൂസിലന്‍ഡ് ഫലം വന്നാല്‍ ഇതില്‍ ഒരു ടീം തിരികെ പാകിസ്ഥാനിലേക്ക് തന്നെ മടങ്ങും. നിലവില്‍ രണ്ട് ടീമുകളും ദുബായില്‍ എത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക