'ഓപ്പണിങ് ബാറ്റിങും ബൗളിങും; ബഹുമുഖ പ്രതിഭ'; ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു

സയ്യിദ് ആബിദ് അലി ആദ്യമത്സരത്തില്‍ 55റണ്‍സിന് ആറ് വിക്കറ്റ് നേടി. അതേ പരമ്പരയില്‍ തന്നെ രണ്ട് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.
Former India all-rounder Syed Abid Ali dies
സയ്യിദ് ആബിദ് അലി
Updated on

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. ബാറ്റിങ്ങിലും ബൗളിങ്ങിനും പുറമെ ഫീല്‍ഡിങിലും അസാമാന്യമായ വൈദഗ്ധ്യം പുലര്‍ത്തിയ താരമായിരുന്നു സയ്യിദ് ആബിദ് അലി.

1967 ഡിസംബറില്‍ അഡലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അരങ്ങേറ്റം. സയ്യിദ് ആബിദ് അലി ആദ്യമത്സരത്തില്‍ 55റണ്‍സിന് ആറ് വിക്കറ്റ് നേടി. അതേ പരമ്പരയില്‍ തന്നെ രണ്ട് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.

1967 മുതല്‍ 1974 വരെ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകള്‍ കളിച്ചു. 1018 റണ്‍സും 47 വിക്കറ്റുകളും നേടി. നിരവധി മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യക്കായി ബാറ്റിങിലും ബൗളിങ്ങിലും ഓപ്പണറായി. 1975ലെ ഏകദിന ലോകകപ്പിലും സയ്യിദ് ഇന്ത്യക്കായി ജേഴ്‌സിയണിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com