
ജയ്പുര്‍: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി രാജസ്ഥാന്‍ ടീം ക്യാംപിലെത്തി മലയാളി താരവും നായകനുമായ സഞ്ജു സാംസണ്‍. കൈവിരലിലേറ്റ പരിക്കിനെ തുടര്‍ന്നു താരം ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് സഞ്ജു രാജസ്ഥാന്‍ ക്യാംപിലെത്തിയത്.
സഹ താരങ്ങള്‍ സഞ്ജുവിനെ ഉഷ്മളമായ സ്വീകരണമാണ് നല്‍കിയത്. പിന്നാലെ താരം പരിശീലകന്‍ ദ്രാവിഡിനേയും കണ്ടു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചാണ് സൗഹൃദം പുതുക്കിയത്.
ആദ്യ മത്സരങ്ങളില്‍ സഞ്ജു വിക്കറ്റ് കീപ്പറായേക്കില്ല. ധ്രുവ് ജുറേലായിരിക്കും വിക്കറ്റിനു പിന്നില്‍.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് സഞ്ജുവിന്റെ കൈവിരലിനു പരിക്കേറ്റത്. ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് പരിക്കു പറ്റിയത്.
ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ പോരാട്ടം. ഈ മാസം 23നാണ് അവരുടെ ആദ്യ പോരാട്ടം. 26, 30 തീയികളില്‍ ടീം തുടരെ രണ്ട് ഹോം മത്സരങ്ങള്‍ കളിക്കും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് എതിരാളികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക