
ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിങ്സ് പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ഒരു കൂട്ടം ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോയില്‍, ഖലീല്‍ അഹമ്മദ് പന്തെറിയാന്‍ തുടങ്ങുന്നതിന് മുമ്പ് നായകന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് അടുത്തെത്തുന്നതും എന്തോ ഒന്ന് കൈമാറുന്നതുണാണുള്ളത്.
ഖലീല്‍ അഹമ്മദിലന്റെ അടുത്ത് ക്യാപറ്റനെത്തുന്നതും പേസര്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് എന്തോ എടുത്തു. ഈ സമയം ഋതുരാജിന്റെ കൈയ്യില്‍ പന്തുണ്ടായിരുന്നു, കാമറ മറച്ച് ഇവര്‍ എന്തോ സംസാരിക്കുന്നു. പിന്നിട് ഖലീല്‍ ഋതുരാജില്‍ നിന്ന് പന്ത് വാങ്ങി സിഎസ്‌കെ ക്യാപ്റ്റന് എന്തോ കൈമാറുന്നതും വിഡിയോയില്‍ കാണാം.
ഖലീല്‍ അഹമ്മദാണ് പന്ത് ചുരണ്ടിയതെന്നാണ് ആരോപണം ഉയരുന്നത്. മുംബൈ ആരാധകരാണ് ഈ വിഡിയോ കുത്തിപ്പൊക്കി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഇന്നലെ നടന്ന ആവേശകരമായ ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കരുത്തരുടെ പോരാട്ടത്തിലാണ് സിഎസ്‌കെ വിജയം നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും പ്രധാനപ്പെട്ട എതിരാളികളായ മുംബൈയെ വീഴ്ത്താനായത് സിഎസ്‌കെയ്ക്ക് ആത്മവിശ്വാസം നല്‍കും. രചിന്‍ രവീന്ദ്രയും ഋതുരാജ് ഗെയ്ക് വാദും അര്‍ധ സെഞ്ച്വറികളോടെ സിഎസ്‌കെയുടെ ജയം എളുപ്പമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക