
അഹമ്മദാബാദ്: ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ ആവോശം നിറഞ്ഞ ത്രില്ലര്‍ പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. 11 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം. പഞ്ചാബ് മുന്നോട്ടുവെച്ച 244 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് 233 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഗുജറാത്തിനായി അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനും (74 റണ്‍സ്), ജോസ് ബട്ട്‌ലറും ( 54 റണ്‍സ്) പൊരുതിയെങ്കിലും ഗുജറാത്തിനെ വിജയതീരത്തെത്തിക്കാനായില്ല. ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ 145ല്‍ നില്‍ക്കെ സായ് സുദര്‍ശനെ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ശശാങ്ക് സിങ് ക്യാച്ചെടുത്ത് പുറത്താക്കി.
33 പന്തില്‍ 54 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റു ചെയ്തിരുന്ന ബട്ട്‌ലറെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയതാണ് കളിയില്‍ വഴിത്തിരിവായത്. അവസാന ഓവറില്‍ 27 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ ആ ഓവറില്‍ രാഹുല്‍ തെവാത്തിയ (ആറ്)യും, 28 പന്തില്‍ 44 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷ അസ്തമിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 243 റൺസെടുത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ തകർപ്പൻ ഇന്നിങ്സാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. 42 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ ഒൻപതു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 97 റൺസെടുത്ത് പുറത്താകാതെ നിന്നു. 16 പന്തുകളിൽ നിന്ന് ശശാങ്ക് സിങ് 44 റൺസെടുത്തു. പഞ്ചാബ് ഓപ്പണര്‍ പ്രിയാൻഷ് ആര്യ 23 പന്തിൽ 47 റൺസെടുത്തു പുറത്തായി. അവസാന 30 പന്തുകളിൽ 87 റൺസാണ് ശ്രേയസ് അയ്യരും ശശാങ്ക് സിങ്ങും ചേർന്ന് അടിച്ചു കൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക