
ചെന്നൈ: ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണെന്നു ധോനി നേരത്തെ തന്ന തെളിയിച്ചിട്ടുണ്ട്. സ്റ്റംപിങുകളിലെ അതിവേഗതയാണ് ധോനിയുടെ ഏറ്റവും വലിയ സവിശേഷത. ആ വേഗതയ്ക്ക് ഈ 43ാം വയസിലും മാറ്റം വന്നിട്ടില്ലെന്നു തല ഇന്നലെ അടിവരയിട്ടു.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ആര്‍സിബി ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കിയ സ്റ്റംപിങാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മത്സരത്തില്‍ മിന്നല്‍ ബാറ്റിങുമായി സാള്‍ട്ട് കളം പിടിക്കുമ്പോഴായിരുന്നു ധോനിയുടെ സ്റ്റംപിങ്.
നൂര്‍ അഹമദിന്റെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ധോനിയുടെ സ്റ്റംപിങ്. വെറും 0.16 സെക്കന്‍ഡുകള്‍ കൊണ്ടു സാള്‍ട്ട് പുറത്തായി. താരത്തിന്റെ കാല്‍പാദം ചെറിയ രീതിയില്‍ ക്രീസില്‍ നിന്നു വായുവില്‍ നിന്ന നിമിഷത്തിലായിരുന്നു തലയുടെ സ്റ്റംപിങ്. 16 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സുമായി സാള്‍ട്ട് മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക