റസ്സലിനെ നേരത്തെ ഇറക്കിയ കെകെആര്‍ തന്ത്രം ഫലിച്ചു! രാജസ്ഥാന് മുന്നില്‍ വലിയ ലക്ഷ്യം

25 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു
Andre Russell rolled back
ആന്ദ്രെ റസ്സൽഎക്സ്
Updated on
1 min read

കൊല്‍ക്കത്ത: ആന്ദ്രെ റസ്സലിനെ നേരത്തെ ഇറക്കാനുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തന്ത്രം ഫലിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ ആദ്യ ഐപിഎല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചത് 204 റണ്‍സ്.

റസ്സല്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 25 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു.

6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 19 റണ്‍സ് അടിച്ച റിങ്കു സിങും സ്‌കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായകമായി.

അംഗ്കൃഷ് രഘുവംശി, ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരും ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റണ്‍സും കണ്ടെത്തി. രംഘുവംശി 31 പന്തില്‍ 44 റണ്‍സെടുത്തു.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍, യുധ്‌വീര്‍ സിങ്, മഹീഷ് തീക്ഷണ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com