'തുടരും'; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് രോഹിത് ശര്‍മ

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ചിരുന്നു
Rohit Sharma
രോഹിത് ശര്‍മ
Updated on
1 min read

മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏകദിനത്തില്‍ തുടരുമെന്നും രോഹിത് പറഞ്ഞു.

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ചിരുന്നു. 'ഞാന്‍ ടെസ്റ്റി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ള വസ്ത്രത്തില്‍ എന്റെ രാജ്യത്തെ പ്രതിനീധികരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ് വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇനിയും രാജ്യത്തിനായി ഞാൻ കളിക്കാനിറങ്ങും'- രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രോഹിത് ശർമ പ്രതികരിച്ചു. 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായപ്പോൾ തന്നെ, രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ഐപിഎലിനു തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനുണ്ട്. ഈ പരമ്പരയിൽ ഇന്ത്യ പുതിയ ക്യാപ്റ്റനു കീഴിൽ ഇറങ്ങും.

ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരിലൊരാളാണ് 38 കാരനായ രോഹിത്. 67 ടെസ്റ്റുകളില്‍ നിന്നായി താരം 4301 റണ്‍സ് നേടി, 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പടെുന്നു. ബോർഡർ– ഗാവസ്കര്‍ ട്രോഫിയിൽ ഇന്ത്യ 3–1ന് പരമ്പര കൈവിട്ടിരുന്നു. തുടർച്ചയായി നിറം മങ്ങിയതോടെ ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല. അതിനു മുൻപ് നാട്ടിൽ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിൽ വൈറ്റ് വാഷ് തോൽവി വഴങ്ങിയതും രോഹിത് ശർമയ്ക്കു നിരാശയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com