
സിഡ്‌നി: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തത്. പാറ്റ് കമ്മിന്‍സാണ് ടീം ക്യാപ്റ്റന്‍.
ഓള്‍ റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ തിരിച്ചെത്തി. സ്പിന്നര്‍ മാറ്റ് ഖുന്‍മാന്‍, ബ്യൂ വെബ്സ്റ്റര്‍ എന്നിവരും ടീമിലുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ അരങ്ങേറിയ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനേയും ഓസീസ് ടീം തിരിച്ചുവിളിച്ചു. ബ്രണ്ടന്‍ ഡോഗറ്റിനെ ട്രാവലിങ് റിസര്‍വ് താരമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതെയാണ് പാറ്റ് കമ്മിന്‍സും ഹെയ്‌സല്‍വുഡ് ടീമില്‍ തിരിച്ചെത്തിയത്. ഇരുവര്‍ക്കും പരിക്കിനെ തുടര്‍ന്നാണ് ടെസ്റ്റ് പോരാട്ടം നഷ്ടമായത്. ഏതാണ്ട് ഒരു വര്‍ഷത്തിനു മുകളിലായി വിശ്രമത്തിലായിരുന്നു കാമറൂണ്‍ ഗ്രീന്‍.
ഒന്നില്‍ കൂടുതല്‍ തവണ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടുന്ന ടീമെന്ന റെക്കോര്‍ഡ് നേട്ടത്തിനാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ലോര്‍ഡ്‌സിലാണ് ഇത്തവണ ഫൈനല്‍ പോരാട്ടം. ജൂണ്‍ 11 മുതലാണ് കലാശപ്പോരാട്ടം.
ഓസീസ് ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് ഖുന്‍മാന്‍, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യു വെബ്‌സ്റ്റര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ