Marsh,Markram Take LSG, Rishabh Pant Flops Once Again
എയ്ഡ‍ൻ മാർക്രം, മിച്ചൽ മാർഷ്എക്സ്

അടിച്ചു തകർത്ത് മാര്‍ഷും മാര്‍ക്രവും, പന്ത് വീണ്ടും പരാജയം; ഹൈദരാബാദിന് ലക്ഷ്യം 206 റണ്‍സ്

മിച്ചല്‍ മാര്‍ഷിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ധ സെഞ്ച്വറി
Published on

ലഖ്‌നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി നില്‍ക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബിനു മുന്നില്‍ 206 റണ്‍സിന്റെ മികച്ച ലക്ഷ്യം വച്ചു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ടോസ് നേടി എസ്ആര്‍എച് ബൗളിങ് എടുക്കുകയായിരുന്നു.

മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന ഓപ്പണിങ് സഖ്യവും നിക്കോളാസ് പൂരാന്‍ ഫോമിലേക്ക് തിരിച്ചെത്തി മികച്ച ബാറ്റിങ് പുറത്തെടുത്തതും അവരുടെ മികച്ച സ്‌കോറില്‍ നിര്‍ണായകമായി. മറ്റൊരാളും രണ്ടക്കം കടന്നില്ല എന്നതും ശ്രദ്ധേയം.

മാര്‍ഷും മാര്‍ക്രവും അര്‍ധ സെഞ്ച്വറികള്‍ നേടി. ഒന്നാം വിക്കറ്റില്‍ 115 റണ്‍സെടുത്താണ് സഖ്യം പിരിഞ്ഞത്. മാര്‍ഷ് 39 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 65 റണ്‍സെടുത്തു. മാര്‍ക്രം 38 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 61 റണ്‍സും അടിച്ചു. നിക്കോളാസ് പൂരാന്‍ 26 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സും അടിച്ചെടുത്തു.

ഇടവേള കഴിഞ്ഞ് പോരാട്ടം തുടങ്ങിയപ്പോഴും ക്യാപ്റ്റന്‍ ഋഷഭ് പന്തിന് നിരാശ തന്നെ. താരം 7 റണ്‍സുമായി മടങ്ങി.

ഹൈദരാബാദിനായി ഇഷാന്‍ മലിംഗ 2 വിക്കറ്റെടുത്തു. ഹര്‍ഷ് ദുബെ, ഹര്‍ഷല്‍ പട്ടേല്‍, നിതിഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com