
മുംബൈ: 14ാം വയസില്‍ ഐപിഎല്ലില്‍ സെഞ്ച്വറിയടിച്ച് അമ്പരപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പര്യടനം.
സൂര്യവംശിയ്‌ക്കൊപ്പം ഈ സീസണില്‍ കൗമാര സെന്‍സേഷനായി മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആയുഷ് മാത്രെയും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടിട്ടുണ്ട്. ആയുഷാണ് ടീമിന്റെ ക്യാപ്റ്റനും.
അഞ്ച് യൂത്ത് ഏകദിന പോരാട്ടങ്ങളും ത്രിദിന, ചതുര്‍ദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. 27 മുതലാണ് ഏകദിന പരമ്പര. 30, ജൂലൈ 2, 5, 7 ദിവസങ്ങളിലാണ് ശേഷിക്കുന്ന പോരാട്ടങ്ങള്‍. ജൂലൈ 12 മുതല്‍ 15 വരെ ദ്വിദിന പോരാട്ടവും ജൂലൈ 20 മുതല്‍ 23 വരെ ചതുര്‍ദിന മത്സരങ്ങളും നടക്കും.
ഇന്ത്യന്‍ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്‌സിന്‍ ചാവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു, ഹര്‍വംശ് സിങ്, ആര്‍എം അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോല്‍ജീത് സിങ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ