6 വര്‍ഷത്തെ കാത്തിരിപ്പ്, കിഡംബി ശ്രീകാന്ത് റിട്ടേണ്‍സ്! മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലില്‍

സെമിയില്‍ ജപ്പാന്റെ യുഷി ടനാകയെ വീഴ്ത്തി
Kidambi Srikanth enters first final in 6 years
കിഡംബി ശ്രീകാന്ത്എക്സ്
Updated on
1 min read

ക്വലാലംപുര്‍: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ പോരാട്ടത്തിന്റെ ഫൈനലില്‍. മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ താരം ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ ജപ്പാന്റെ യുഷി ടനാകയെ വീഴ്ത്തിയാണ് ശ്രീകാന്ത് ഫൈനലിലേക്ക് കുതിച്ചത്.

2023ലെ ലോക ചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവാണ് ശ്രീകാന്ത്. സെമിയില്‍ ജപ്പാന്‍ താരത്തിനെതിരെ ത്രില്ലര്‍ പോരാട്ടത്തിലാണ് വിജയം. രണ്ട് സെറ്റ് പോരില്‍ 21-18, 24-22 എന്ന സ്‌കോറിനാണ് ശ്രീകാന്ത് ജയിച്ചു കയറിയത്.

ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ ഒരു ടൂര്‍ പോരാട്ടത്തില്‍ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഫൈനലിലെത്തുന്നത്. 2019ലെ ഇന്ത്യ ഓപ്പണ്‍ പോരാട്ടത്തില്‍ താരം രണ്ടാം സ്ഥാനം സ്വന്തമാക്കിയ ശേഷം ആദ്യ ഫൈനലാണിത്. 2017ലാണ് അവസാനമായി താരം വേള്‍ഡ് ടൂറില്‍ ചാംപ്യനായത്.

ഒരു ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ശ്രീകാന്ത് നിലവില്‍ 65ാം റാങ്കിലാണ്. പരിക്കും മികവില്ലായ്മയുമാണ് താരത്തെ വലച്ചത്. 32കാരന്റെ മലേഷ്യയിലെ ഫൈനല്‍ പ്രവേശം വലിയ തിരിച്ചു വരവാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'Children should not have Instagram or YouTube'; Malaysia sets age limit for social media; 24 crore fine for violating the law
Aswathy Sreekanth
Aswathy Sreekanth
pregnant woman tragically died in a car fire
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com