പോളണ്ടിനെ തച്ചുതകര്‍ത്ത് കൊളംബിയ; വിജയിച്ചു കയറിയത് 3-0ന്

ലാകകപ്പ് മത്സരങ്ങളില്‍ നിന്ന് പോളണ്ടും പുറത്ത്. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പോളണ്ടിനെ തകര്‍ത്ത് കൊളംബിയ ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ സാധ്യതത നിലനിര്‍ത്തി. 
പോളണ്ടിനെ തച്ചുതകര്‍ത്ത് കൊളംബിയ; വിജയിച്ചു കയറിയത് 3-0ന്

ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് പോളണ്ടും പുറത്ത്. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പോളണ്ടിനെ തകര്‍ത്ത് കൊളംബിയ ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ സാധ്യതത നിലനിര്‍ത്തി. നല്‍പ്പതാം മിനിറ്റില്‍ മിനയിലൂടെ തുടങ്ങിയ കൊളംബിയ എഴുപതാം മിനിറ്റില്‍ റഡാമല്‍ ഫാല്‍ക്കാവയിലൂടെയും എഴുപത്തിയഞ്ചാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയിലൂടെയും ഗോളുകള്‍ നേടി. 

ഹാമിഷ് റോഡ്രിഗസിന്റെ ഒരു ഇടങ്കാല്‍ ക്രോസിന് ഗോളിയേക്കാള്‍ ഉയര്‍ന്നു ചാടി ഫലപ്രദമായി തലവയ്ക്കുകയായിരുന്നു മിന. 
ഹാമിഷ് റോഡ്രിഗസ് തന്നെയാണ് ക്വാഡ്രോഡോയുടെ മൂന്നാം ഗോളിനും വഴിയൊരുക്കിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റമൊന്നും നടത്താനായിരുന്നില്ല. ഇരു ടീമുകളും ഒരു പോലെ പ്രതിരോധത്തിലും പന്ത് നിയന്ത്രിച്ച് കളിക്കുന്നതിലും ശ്രദ്ധ നല്‍കി. പിന്നീട് ആക്രമണത്തിലേക്ക് തിരിഞ്ഞ കൊളംബിയയെ പിടിച്ചുകെട്ടാന്‍ പോളണ്ടിനായില്ല.  

ആദ്യ മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ട കൊളംബിയക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യതക്ക് അനിവാര്യമായിരുന്നു. സെനഗലിനോട് പരാജയപ്പെട്ട പോളണ്ടിന്റെ പ്രതീക്ഷ കൊളംബിയയോടും തോറ്റതോടെ പൂര്‍ണമായും അസ്തമിച്ചു.ഗ്രൂപ്പില്‍ ജപ്പാനും സെനഗലിനും നാല് പോയിന്റും കൊളംബിയക്ക് മൂന്ന് പോയിന്റുമാണ് നിലവിലുള്ളത്. ഇനി എല്ലാവര്‍ക്കും ഓരോ മത്സരം കൂടിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com