മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് വിജയം,171038 വോട്ടുകളുടെ ഭൂരിപക്ഷം 

നേടിയത് 515325 വോട്ടുകള്‍ 
മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് വിജയം,171038 വോട്ടുകളുടെ ഭൂരിപക്ഷം 

11.59 പികെ കുഞ്ഞാലിക്കുട്ടിക്ക് വിജയം.171038 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചു.
 

11.46 ഇതുവരെ പികെ കുഞ്ഞാലിക്കുട്ടിക്ക് 505717 വോട്ടുകള്‍. എംബി ഫൈസലിന് 335185 വോട്ടുകള്‍ ലഭിച്ചു.

11.21 ഇ അഹമ്മദിന് കിട്ടിയതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടി കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക്. 2014ല്‍ ഇ അഹമ്മദിന് ലഭിച്ചതിനേക്കാള്‍ 13481 വോട്ടുകള്‍ കൂടുതല്‍.മലപ്പുറത്തും വേങ്ങരയിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വേങ്ങരയില്‍ 40529 വോട്ടുകളുടെ ഭൂരിപക്ഷം.
 

11.00 വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് 416789 വോട്ട് ലഭിച്ചു. എംബി ഫൈസലിന് 272199 വോട്ടുകള്‍ ലഭിച്ചു. ശ്രീപ്രകാശിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 54053 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നോട്ടയ്ക്ക് 3296 വോട്ടുകള്‍.
 

10.23 തിരിച്ചടി നേരിട്ട് ബിജെപി. ഇതുവരെ കിട്ടിയത് 37967 വോട്ടുകള്‍ മാത്രം. എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് ശതമാനം കൂടി. ബിജെപിക്ക് കിട്ടിയത് 6.8 ശതമാനം വോട്ട് മാത്രം. യുഡിഎഫിന് 57ശതമാനവും എല്‍ഡിഎഫിന് 36ശതമാനവും വോട്ടുകള്‍ ഇതുവരെ ലഭിച്ചു.

10.5 വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷം കടന്നു.  100215 വോട്ടുകളുടെ ഭൂരിപക്ഷം.

9.58 പികെ കുഞ്ഞാലിക്കുട്ടിക്ക് 240505 വോട്ടുകള്‍ ഇതുവരെ ലഭിച്ചു. എംബി ഫൈസലിന് 150944 വോട്ടുകള്‍. ബിജെപി 29851. നോട്ട നാലാം സ്ഥാനത്ത്. 1837 വോട്ടുകള്‍ നോട്ടയ്ക്ക് വീണു.

9.55  നോട്ടയ്ക്ക് ലഭിച്ചത് 1788 വോട്ടുകള്‍. ബിജെപിക്ക് ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

9.53 പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 87000 കടന്നു. ജയമുറപ്പിച്ച് യുഡിഎഫ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് സമ്പൂര്‍ണ്ണ മേല്‍കൈ. ഇ അഹമ്മദിന്റെ വോട്ട് കണക്കുകള്‍ പികെ കുഞ്ഞാലിക്കുട്ടി മറികടക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. രണ്ട് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷ.
 

9.41 മതേതര നിലപാടിന്റെ വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി

9.40 35 ശതമാനം വോട്ടുകല്‍ എണ്ണിക്കഴിഞ്ഞപ്പോള്‍
കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 66415.എംബി ഫൈസലിന് 12175.ശ്രീ പ്രകാശ് 24110

9.34 ലീഡ് 60000 കടന്ന് കുഞ്ഞാലിക്കുട്ടി. വേങ്ങരയില്‍ ഏറ്റവും വലിയ ഭൂരിപക്ഷം. 15940 വോട്ടുകലുടെ ലീഡ്‌
 

9.27 30 ശതമാനം വോെട്ടുകള്‍ എണ്ണിത്തീര്‍ത്തിരിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി 153701 വോട്ടുകള്‍ നേടി കുതിക്കുന്നു. 100775 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ നേടിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് 20741 വോടേടികള്‍ നേടി. 

53290 വോട്ടുകളുടെ ലീഡ് ഇപ്പോള്‍ കുഞ്ഞാലിക്കുണ്ട്.  മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നു.
 

9.00 ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 20000 കടന്നു. 70331 വോട്ടുകല്‍ കുഞ്ഞാലിക്കുട്ടി ഇതുവരെ നേടി. എംബി ഫൈസല്‍ 50677 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് 11851 വോട്ടുകല്‍ നേടിയിട്ടുണ്ട്. നോട്ടയ്ക്ക് ഇതുവരെ കിട്ടിയത് 579 വോട്ടുകള്‍.
 

8.47 ആദ്യ മുക്കാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 15000 കടന്നു. ഏഴ് മണ്ഡലങ്ങളില്‍ രണ്ട് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ ആറ് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍.
 

8.44 മലപ്പുറം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്പൂര്‍ണ്ണ ആധിപത്യം. 6397 വോട്ടുകളുടെ ലീഡ്. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും മാത്രം എല്‍ഡിഎഫിന് മുന്‍തൂക്കം. വള്ളിക്കുന്നില്‍ എംബി ഫൈസലിന് 178 വോട്ടുകളുടെ ലീഡ്. കൊണ്ടോട്ടിയില്‍ 1986 വോട്ടുകളുടെ ലീഡില്‍ എംബി ഫൈസല്‍ പിടിച്ചുനില്‍ക്കുന്നു.
മഞ്ചേരിയില്‍ 1679 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  യുഡിഎഫ് ലീഡ് ചെയ്യുന്നു. പെരിന്തല്‍മണ്ണയില്‍ യുഡിഎഫിന് 1260 വോട്ടുകളുടെ ലീഡ്. മങ്കടയില്‍ 1892 വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നില്‍. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലം വേങ്ങരയില്‍ 3486 വോട്ടുകളുപടെ ഭൂരിപക്ഷം നേടി കുഞ്ഞാലിക്കുട്ടി കുതിക്കുന്നു.
 

8.31 വോട്ടെണ്ണല്‍ തുടങ്ങി അര മണിക്കൂറിനുള്ളില്‍
ലീഡ് 8000 കടന്ന് പികെ കുഞ്ഞാലിക്കുട്ടി. 28297 വോട്ടുകള്‍ നേടി.

8.29 കൊണ്ടോട്ടിയില്‍ എള്‍ഡിഎഫിന് ലീഡ് 942 വോട്ടുകള്‍ക്ക് മുന്നില്‍. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 5000 കടന്നു. 5907 വോട്ടുകളുടെ ലീഡ്.
 

8.47 മഞ്ചേരിയില്‍ എള്‍ഡിഎഫ് മുന്നില്‍ 97 വോട്ടുകളുടെ ലീഡ്. കൊണ്ടോട്ടിയില്‍ യുഡിഎഫ് 188 വോട്ടുകള്‍ക്ക് മുന്നില്‍ 

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ലീഡ് 3308 വോട്ടുകളുടെ ലീഡ്.
 

8.22 ആദ്യ പത്തു മിനിട്ടില്‍ തന്നെ ലീഡ് 3000 കടന്ന് പികെ കുഞ്ഞാലിക്കുട്ടി.3321 വോട്ടുകളുടെ ലീഡ്. എല്‍ഡിഎഫ് 1620 ബിജെപി 448

8.19 യുഡിഎഫ് 3205 വോട്ടുകള്‍ക്ക് മുന്നില്‍
 

8.12 ആദ്യഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി 422 വോട്ടുകള്‍ക്ക് മുന്നില്‍
 

മലപ്പുറം:ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്ത് വോട്ടണ്ണെല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ പതിനഞ്ച് മിനിട്ടിനുള്ളില്‍ അറിയാം.പത്തുമണിയോടെ ജനവിധി പൂര്‍ണ്ണമായും അറിയാം. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com