മൂന്നാറില്‍ പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്‌

മൂന്നാറിലെ അനധികൃത കയ്യേറ്റം ഒറ്റപ്പെട്ട സംഭവമല്ല. മൂന്നാറില്‍ പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയാണ്. ഭൂമി മനുഷ്യന് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ്. അത് കയ്യേറാന്‍ അനുവദിച്ച് കൂടാ
മൂന്നാറില്‍ പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്‌

തിരുവല്ല: വിശ്വാസത്തിന്റെ പേരില്‍ ഭൂമി കയ്യേറുന്നവര്‍ക്കെതിരെ  നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒറ്റപ്പെട്ട സംഭവമല്ല. മൂന്നാറില്‍ പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയാണ്. ഭൂമി മനുഷ്യന് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ്. അത് കയ്യേറാന്‍ അനുവദിച്ച് കൂടാ. ഈ ഭൂമിയില്‍ കുരിശ് കൃഷിയല്ല വേണ്ടെതെന്നും ജൈവകൃഷിയാണ് ആവശ്യമെന്നും മാര്‍ കൂറിലോസ് വ്യക്തമാക്കി.

പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ച് നീക്കിയ റവന്യൂ വകുപ്പിനെ അഭിനന്ദിച്ച് കൂറിലോസ് രംഗത്തെത്തിയിരുന്നു. മൂന്നാറിലെ കുരിശ് അധിനിവേശ പാരമ്പര്യത്തിന്റെ സമീപകാല ഉദാഹരണമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കില്‍ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും  മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു എന്നതായിരുന്നു മൂന്നാര്‍ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com