ബാര്‍ കോഴ: ബിജു രമേശ് അന്വേഷണസംഘത്തിന് നല്‍കിയത് എഡിറ്റുചെയ്ത ശബ്ദരേഖ

ബാര്‍ കോഴ: ബിജു രമേശ് അന്വേഷണസംഘത്തിന് നല്‍കിയത് എഡിറ്റുചെയ്ത ശബ്ദരേഖ

അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍ - പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു
Published on

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണസംഘത്തിന് ബിജുരമേശ് നല്‍കിയ ശബ്ദരേഖ എഡിറ്റുചെയ്തതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. നാലാം തിയ്യതി കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതുകൂടി പരിശോധിക്കും. അതേസമയം ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.

അതേസമയം സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പൂര്‍ണമായും പരിശോധിക്കാതെ സിഡി മാത്രമായിട്ടാണ് പരിശോധിച്ചതെന്നാണ് ഇക്കാര്യത്തിലുള്ള ബിജു രമേശിന്റെ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നതായും ബിജു രമേശ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com