വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്; അറസ്റ്റുണ്ടായേക്കും 

വ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്; അറസ്റ്റുണ്ടായേക്കും 

കൊല്ലം: സംഭാവന നല്‍കാന്‍ കൂട്ടാക്കാതിരുന്ന വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെതിരെയാണ് ചവറ പോലീസ് കേസെടുത്തത്. വ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജിനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.5000 രൂപ പിരിവ് നല്‍കാത്തതിന്റെ പേരിലായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി.

സ്ഥാപനത്തില്‍ പിരിവിനെത്തിയ ഇയാളും മറ്റ് ബിജെപി നേതാക്കളും 5000രൂപ രസീത് നല്‍കി.എന്നാല്‍ അത്രയും തുക നല്‍കാനാകില്ലായെന്നും 3000രൂപ നല്‍കാമെന്നും മനോജ് പറഞ്ഞു.എന്നാല്‍ ഇത് സമ്മതിക്കാന്‍ ബിജെപി നേതാവ് കൂട്ടാക്കിയില്ല. 

വര്‍ഷത്തില്‍ ഒരു പിരിവാണുള്ളതെന്നും അതിന് 5000 രൂപ വേണമെന്നുമായിരുന്നു നേതാവിന്റെ ആവശ്യം. എന്നാല്‍ ഇത് വ്യാപാരി നിഷേധിച്ചതോടെ നേതാവിന്റെ സ്വരം മാറുകയും വ്യാപാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എതിര്‍ത്തതോടെ അസഭ്യവര്‍ഷവുമുണ്ടായി.

സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പൊലീസിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോള്‍ സംഭവം പുറത്തറിഞ്ഞതോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശബ്ദരേഖ പുറത്തായതിനെത്തുടര്‍ന്ന് ഇയാളെ കഴിഞ്ഞയാഴ്ച ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com